---
title: "#accident | സൗദിയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ  മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "#body #young #man #who #died #accident #Saudi #brought #home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/221490/body-young-man-who-died-accident-saudi-brought-home"
published_at: "2024-07-20T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b8106194ca_death.jpg"
keywords: []
---

# #accident | സൗദിയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ  മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **ബുറൈദ: **അൽ ഖസീം പ്രവിശ്യയിലെ ദരിയയിൽ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വേങ്ങര സ്വദേശി വലിയോറ ചെനക്കൽ കല്ലൻ മുഹമ്മദ് ഉനൈസി​ന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ചു.

## Article Content

**ബുറൈദ: **അൽ ഖസീം പ്രവിശ്യയിലെ ദരിയയിൽ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വേങ്ങര സ്വദേശി വലിയോറ ചെനക്കൽ കല്ലൻ മുഹമ്മദ് ഉനൈസി​ന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ചു.

വെള്ളിയാഴ്ച്ച രാത്രി 11:50 ന്​ റിയാദിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

ഫാസ്​റ്റ്​ ഫുഡ് ഡെലിവറി കഴിഞ്ഞ് റോഡ് മുറിച്ച് വാഹനത്തിന് സമീപത്തേക്ക് നടക്കുന്നതിനിടെ മറ്റൊരു വാഹനം ഉനൈസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കല്ലൻ ഉസൈൻ-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ജസീല, മക്കൾ: ലസിൻ, ഖദീജത്തുൽ ലുജൈൻ. സഹോദരങ്ങൾ: ഹാഫിസ് ത്വയ്യിബ് മുഈനി, നസ്‌ൽ, ജന്നത്ത്.

മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പൂർത്തീകരിച്ചത്​ ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/221490/body-young-man-who-died-accident-saudi-brought-home)