---
title: "#Kuwaitfire | കുവൈത്ത് തീപിടിത്തം; നാടുണർന്നത് ദുരന്തവാർത്ത കേട്ട്, മൃതദേഹങ്ങൾ നാട്ടിലെത്തിക്കും "
english_title: "#Kuwaitfire #natives #hear #news #tragedy #bring #deadbodies #home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/221751/kuwaitfire-natives-hear-news-tragedy-bring-deadbodies-home"
published_at: "2024-07-21T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669cc76973c41_rtr.jpg"
keywords: []
---

# #Kuwaitfire | കുവൈത്ത് തീപിടിത്തം; നാടുണർന്നത് ദുരന്തവാർത്ത കേട്ട്, മൃതദേഹങ്ങൾ നാട്ടിലെത്തിക്കും 

> **Lead Summary:** **കുവൈത്ത് സിറ്റി : [ ** തലവടി മുളയ്ക്കലെ നാലംഗ കുടുംബം കുവൈത്തിൽ മരിച്ചെന്ന ദുരന്തവാർത്ത കേട്ടാണ് ഇന്നലെ തലവടി ഗ്രാമം ഞെട്ടിയുണർന്നത്.

## Article Content

**കുവൈത്ത് സിറ്റി : [ ** തലവടി മുളയ്ക്കലെ നാലംഗ കുടുംബം കുവൈത്തിൽ മരിച്ചെന്ന ദുരന്തവാർത്ത കേട്ടാണ് ഇന്നലെ തലവടി ഗ്രാമം ഞെട്ടിയുണർന്നത്.

മാത്യൂസും കുടുംബവും അവധിക്കു ശേഷം തിരികെ ജോലിസ്ഥലത്തേക്കു മടങ്ങുന്നതിനു മുൻപ് സ്വന്തം ഇടവക പള്ളിയായ തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിലെത്തി (കുഴിപ്പള്ളി) ആരാധനയിൽ പങ്കെടുത്തിരുന്നു.

ഞായർ രാവിലെ ആരാധനയിൽ പങ്കെടുത്ത്, ഇടവക അംഗങ്ങളോടും പള്ളി വികാരിയോടും യാത്ര പറഞ്ഞാണു മടങ്ങിയത്.

15 വർഷത്തിലേറെയായി മാത്യൂസ് വർഗീസും കുടുംബവും കുവൈത്തിലാണ്. ഇന്നലെ ഉച്ചയോടെ തന്നെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി.

കുവൈത്തിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ മരിച്ച നീരേറ്റുപുറം സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ അടിയന്തര ഇടപെടൽ നടത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/221751/kuwaitfire-natives-hear-news-tragedy-bring-deadbodies-home)