---
title: "#indigo | അബുദബിയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ"
english_title: "#IndiGo #announces #more #services #from #AbuDhabi #India"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/221768/indigo-announces-more-services-from-abudhabi-india"
published_at: "2024-07-21T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669cd9a6408f8_indico.jpg"
keywords: []
---

# #indigo | അബുദബിയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ

> **Lead Summary:** **അബുദബി: **അബുദബിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ വർധിപ്പിക്കാനൊരുങ്ങി ഇൻഡി​ഗോ എയർലൈൻസ്.

## Article Content

**അബുദബി: **അബുദബിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ വർധിപ്പിക്കാനൊരുങ്ങി ഇൻഡി​ഗോ എയർലൈൻസ്.

അബുദബിയില്‍ നിന്ന് മംഗളൂരുവിലേക്കും തിരുച്ചിറപ്പള്ളിയിലേക്കും കൂടി പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു.

അബുദബി-മംഗളൂരു റൂട്ടില്‍ ആഗസ്റ്റ് ഒമ്പത് മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുക. ആഴ്ചയില്‍ എല്ലാ ദിവസവും ഈ റൂട്ടില്‍ സര്‍വീസ് ഉണ്ടാകും.

ആഗസ്റ്റ് 11 മുതലാണ് തിരുച്ചിറപ്പള്ളിയില്‍ നിന്ന് അബുദബിയിലേക്കുള്ള സര്‍വീസ് തുടങ്ങുന്നത്. ആഴ്ചയില്‍ നാല് ദിവസമായിരിക്കും ഈ റൂട്ടില്‍ സര്‍വീസ് ഉണ്ടാവുക.

ആഗസ്റ്റ് 10 മുതല്‍ കോയമ്പത്തൂര്‍-അബുദബി സെക്ടറില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ നേരത്തെ അറിയിച്ചിരുന്നു.

ആഗസ്റ്റ് ഒന്ന് മുതല്‍ ബെംഗളൂരുവിലേക്ക് നേരിട്ടുള്ള സര്‍വീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൂന്ന് നഗരങ്ങളിലേക്ക് കൂടി ഇന്‍ഡിഗോ സര്‍വീസ് വ്യാപിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/221768/indigo-announces-more-services-from-abudhabi-india)