---
title: "#Accident | ഫുജൈറയിൽ ഫോർ വീലറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് സഹോദരങ്ങൾ മരിച്ചു"
english_title: "#Fourwheeler #tankerlorry #collide #Fujairah #Three #brothers #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222014/fourwheeler-tankerlorry-collide-fujairah-three-brothers-died"
published_at: "2024-07-22T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e222cc0be3_hgf.jpg"
keywords: []
---

# #Accident | ഫുജൈറയിൽ ഫോർ വീലറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് സഹോദരങ്ങൾ മരിച്ചു

> **Lead Summary:** **ഫുജൈറ: [ **ഫുജൈറയിൽ ഫോർ വീലറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് സഹോദരങ്ങൾ മരിച്ചു.

## Article Content

**ഫുജൈറ: [ **ഫുജൈറയിൽ ഫോർ വീലറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് സഹോദരങ്ങൾ മരിച്ചു.

അഹമദ് മുഹമ്മദ് അലി സഈദ് അൽ യമഹി(ഒന്നര), ഈദ് മുഹമ്മദ് അലി അൽ സഈദ് അൽ യമഹി(5), മിറ മുഹമ്മദ് അലി സഈദ് അല്‍ യമഹി(8) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം ഫുജൈറ ദിബ്ബ ഗോബ് റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്.

മൃതദേഹങ്ങൾ ഗോബ് ഖബറിസ്ഥാനിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം അടക്കം ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222014/fourwheeler-tankerlorry-collide-fujairah-three-brothers-died)