---
title: "#death | ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് മരിച്ച പ്രവാസി മലയാളിയുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു "
english_title: "#Body #expatriate #Malayali #who #died #heartattack #home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222121/body-expatriate-malayali-who-died-heartattack-home"
published_at: "2024-07-22T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e86575ab77_fhgh.jpg"
keywords: []
---

# #death | ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് മരിച്ച പ്രവാസി മലയാളിയുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു 

> **Lead Summary:** **ത​ബൂ​ക്ക്‌: [ ** ഹൃ​ദ​യാ​ഘാ​തം മൂ​ലം ക​ഴി​ഞ്ഞ​ദി​വ​സം ത​ബൂ​ക്കി​ൽ മ​രി​ച്ച മ​ല​പ്പു​റം പോ​ത്ത​ന്നൂ​ർ സ്വ​ദേ​ശി ഖാ​ലി​ദി​ന്‍റെ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച നാ​ട്ടി​ലെ​ത്തി​ച്ച് പോ​ത്ത​ന്നൂ​ർ ജു​മാ​മ​സ്ജി​ദ്‌ മ​ഖ്ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി.

## Article Content

**ത​ബൂ​ക്ക്‌: [ ** ഹൃ​ദ​യാ​ഘാ​തം മൂ​ലം ക​ഴി​ഞ്ഞ​ദി​വ​സം ത​ബൂ​ക്കി​ൽ മ​രി​ച്ച മ​ല​പ്പു​റം പോ​ത്ത​ന്നൂ​ർ സ്വ​ദേ​ശി ഖാ​ലി​ദി​ന്‍റെ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച നാ​ട്ടി​ലെ​ത്തി​ച്ച് പോ​ത്ത​ന്നൂ​ർ ജു​മാ​മ​സ്ജി​ദ്‌ മ​ഖ്ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി.

ത​ബൂ​ക്കി​ലെ ഷാ​റ​ലാ​മി​ൽ 26 വ​ർ​ഷ​മാ​യി ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ത​ബൂ​ക്ക് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി എ​ക്സി​ക്യു​ട്ടി​വ്‌ അം​ഗ​വും ടൗ​ൺ ഏ​രി​യാ​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പെ​ട്ടെ​ന്നു​ള്ള വി​യോ​ഗം ത​ബൂ​ക്ക്‌ മ​ല​യാ​ളി സ​മൂ​ഹ​ത്തെ സ​ങ്ക​ട​ത്തി​ലാ​ഴ്ത്തി.

വ്യ​ക്തി​പ​ര​മാ​യി എ​ല്ലാ​വ​രു​മാ​യി ന​ല്ല ഹൃ​ദ​യ ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ച്ച ആ​ളാ​യി​രു​ന്നു.

ഭാ​ര്യ: സൈ​ന​ബ, മ​ക്ക​ൾ: ഉ​മ്മു സ​ൽ​മ, ഷ​ഹ​ന, ഫാ​ത്തി​മ, മ​രു​മ​ക്ക​ൾ: അ​ബ്​​ദു​ൽ ക​ബീ​ർ, അ​റ​ഫാ​ത്ത്.

ത​ബൂ​ക്ക്‌ കെ.​എം.​സി.​സി വെ​ൽ​ഫ​യ​ർ വി​ങ്ങി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222121/body-expatriate-malayali-who-died-heartattack-home)