#hightemperature | ചൂ​ട്​: മ​സ്ക​ത്തി​ൽ ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം

#hightemperature | ചൂ​ട്​: മ​സ്ക​ത്തി​ൽ ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം
Jul 23, 2024 11:44 AM | By Jain Rosviya

മ​സ്ക​ത്ത്​: (gcc.truevisionnews.com)ക​ന​ത്ത ചൂ​ടി​ൽ​നി​ന്ന്​ സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ന്​ തു​ട​ക്കം കു​റി​ച്ചു.

ഒ​ക്യു​പേ​ഷ​ന​ൽ സേ​ഫ്റ്റി ആ​ൻ​ഡ് ഹെ​ൽ​ത്ത് വ​കു​പ്പ് മു​ഖേ​ന ഗ​വ​ർ​ണ​റേ​റ്റി​ലെ റു​സൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ ആ​ണ്​ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​ത്.

നി​ര​വ​ധി സ്വ​കാ​ര്യ മേ​ഖ​ല ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ഈ ​സം​രം​ഭം, ചൂ​ടി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​പ​ക​ട​ങ്ങ​ളെക്കുറി​ച്ചും അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും തൊ​ഴി​ലാ​ളി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യാ​ണ്​ കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഉ​ച്ച വി​ശ്ര​മ നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ൽ ഊ​ന്നി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​നു​ക​ൾ ന​ട​പ്പാ​ക്കി​യി​രു​ന്നു.

ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ രാ​ജ്യ​ത്ത്​ പ​ല​യി​ട​ത്തും 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന​ടു​ത്താ​ണ്​ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. അ​തേ​സ​മ​യം, ഉ​ച്ച​വി​ശ്ര​മ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​സ്ക​ത്തി​ൽ 49 കേ​സു​ക​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. ​

ക​ത്തു​ന്ന വെ​യി​ലി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മേ​കാ​നാ​യു​ള്ള നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന്​ ഒ​രു മാ​സ​ത്തി​നി​ടെ​യാ​ണ്​ ഇ​ത്ത​രം ലം​ഘ​ന​ങ്ങ​ൾ ക​മ്പ​നി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

നി​യ​മം പാ​ലി​ക്കാ​ത്ത ക​മ്പ​നി​ക​ൾ​ക്ക് പി​ഴ ചു​മ​ത്തി. ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ 143 ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​ങ്ങ​ളും തൊ​ഴി​ലു​ട​മ​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി 72 ബോ​ധ​വ​ത്ക​ര​ണ സെ​ഷ​നു​ക​ളും ന​ട​ത്തി.

വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ തൊ​ഴി​ലു​ട​മ​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി 54 ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​ങ്ങ​ളും 17 ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

ദാ​ഖി​ലി​യ, ദാ​ഹി​റ, ദോ​ഫാ​ർ, ബു​റൈ​മി, മു​സ​ന്ദം എ​ന്നീ ഗ​വ​ർ​ണ​​റേ​റ്റു​ക​ളി​ലും ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. തൊ​ഴി​ൽ മ​ന്ത്രാ​ല​യം എ​ല്ലാ വ​ർ​ഷ​വും പ്ര​ഖ്യാ​പി​ക്കാ​റു​ള്ള ഉ​ച്ച വി​ശ്ര​മ​വേ​ള ജൂ​ൺ ഒ​ന്ന്​ മു​ത​ൽ ആ​ണ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്.

ഒ​മാ​ൻ തൊ​ഴി​ൽ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 16 പ്ര​കാ​ര​മാ​ണ്​ ജൂ​ൺ മു​ത​ൽ ആ​ഗ​സ്റ്റ് വ​​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പു​റ​ത്ത്​ ജോ​ലി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ വി​ശ്ര​മം ന​ൽ​കു​ന്ന​ത്.

ഇ​തു​പ്ര​കാ​രം പു​റ​ത്ത് ജോ​ലി​ക​ളി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ച്ച​ക്ക്​ 12.30 മു​ത​ൽ 3.30വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ വി​ശ്ര​മം ന​ൽ​കാ​ൻ ക​മ്പ​നി​യും തൊ​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ളും ബാ​ധ്യ​സ്ഥ​രാ​ണ്.

തൊ​ഴി​​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ, തൊ​ഴി​ൽ സു​ര​ക്ഷ​യും ​മ​റ്റും പ​രി​ഗ​ണി​ച്ചാ​ണ്​ അ​ധി​കൃ​ത​ർ മ​ധ്യാ​ഹ്ന അ​വ​ധി ന​ൽ​കു​ന്ന​ത്. ഉ​ച്ച​വി​ശ്ര​മം ന​ട​പ്പി​ലാ​ക്കാ​ൻ തൊ​​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ളു​​ടെ​യും ക​മ്പ​നി​ക​ളു​ടെ​യും സ​ഹ​ക​ര​ണം ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഇ​ത്​ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

500 റി​യാ​ലി​ൽ കു​റ​യാ​ത്ത​തും 1000 റി​യാ​ലി​ൽ കൂ​ടാ​ത്ത​തു​മാ​യ പി​ഴ​യും ചു​മ​ത്തും. തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി എ​ല്ലാ നി​ർ​മാ​ണ, തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലും ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ ജോ​ലി നി​ർ​ത്തി​വെ​ക്കേ​ണ്ട​താ​ണെ​ന്ന്​​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഉ​ച്ച സ​മ​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ തൊ​ഴി​ൽ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 118ലെ ​വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ച് മ​ന്ത്രാ​ല​യം നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന്​ ടാ​സ്‌​ക് ഫോ​ഴ്‌​സ് നി​രീ​ക്ഷി​ക്കും. കേ​സ് ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റും.

നി​യ​മം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ ഫോ​ൺ വ​ഴി​യോ മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റു​ക​ൾ വ​ഴി​യോ അ​റി​യി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

#high #temperature #ministry #of #employment #with #awareness #muscat

Next TV

Related Stories
#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

Sep 1, 2024 09:44 AM

#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

കടൽ ക്ഷോഭത്തിന് മുന്നറിയിപ്പുണ്ടെങ്കിലും രാജ്യത്ത് കാലാവസ്ഥ...

Read More >>
#newlabourlaw | തൊഴിലാളികൾക്ക് ആശ്വാസം; യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ

Aug 30, 2024 11:16 AM

#newlabourlaw | തൊഴിലാളികൾക്ക് ആശ്വാസം; യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ

തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം...

Read More >>
#dubaidutyfree | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യശാലികളായി മലയാളികൾ; എട്ടര കോടി രൂപ സമ്മാനം

Aug 28, 2024 11:18 PM

#dubaidutyfree | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യശാലികളായി മലയാളികൾ; എട്ടര കോടി രൂപ സമ്മാനം

ഈ മാസം 2-ന് ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിൽ നിന്നാണ് ആസിഫ് മതിലകത്ത് ടിക്കറ്റ്...

Read More >>
#touristsvisa | വീസ രഹിത യാത്രയ്ക്ക് ഇന്ത്യക്കാർക്ക് അവസരവുമായി ഈ രാജ്യം; ഗൾഫ് രാജ്യങ്ങൾക്കും നേട്ടം

Aug 23, 2024 04:23 PM

#touristsvisa | വീസ രഹിത യാത്രയ്ക്ക് ഇന്ത്യക്കാർക്ക് അവസരവുമായി ഈ രാജ്യം; ഗൾഫ് രാജ്യങ്ങൾക്കും നേട്ടം

ഇന്ത്യയിലേക്കും ടൂറിസ്റ്റുകളെ കൊണ്ട് പോകുന്നതിനുള്ള വഴികൾ കൂടുതൽ എളുപ്പമാവുകയും...

Read More >>
#kalakuwait | വ​യ​നാ​ട് ഉ​രു​ൾദു​ര​ന്തം; ക​ല കു​വൈ​ത്ത് ര​ണ്ടാം​ഘ​ട്ട ധ​ന​സ​ഹാ​യം ന​ൽ​കി

Aug 23, 2024 09:10 AM

#kalakuwait | വ​യ​നാ​ട് ഉ​രു​ൾദു​ര​ന്തം; ക​ല കു​വൈ​ത്ത് ര​ണ്ടാം​ഘ​ട്ട ധ​ന​സ​ഹാ​യം ന​ൽ​കി

ക​ല കു​വൈ​ത്തി​ന്റ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ‘വ​യ​നാ​ടി​നാ​യ് കൈ​കോ​ർ​ക്കാം’ കാ​മ്പ​യി​ൻ...

Read More >>
#suhailstar | 'സുഹൈൽ' ശനിയാഴ്ച എത്തും; ഖത്തറിൽ ഇനി ആശ്വാസത്തിന്റെ ദിനരാത്രങ്ങൾ

Aug 22, 2024 08:59 PM

#suhailstar | 'സുഹൈൽ' ശനിയാഴ്ച എത്തും; ഖത്തറിൽ ഇനി ആശ്വാസത്തിന്റെ ദിനരാത്രങ്ങൾ

ദക്ഷിണ ആകാശ ഗോളത്തിലെ നക്ഷത്രസമൂഹമായ കരീന മേജറിലെ രണ്ടാമത്തെ ഏറ്റവും തിളക്കമേറിയ വലിയ...

Read More >>
Top Stories










News Roundup






Entertainment News