---
title: "#arrest | കഞ്ചാവുമായി ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയിൽ "
english_title: "#Passenger #who #tried #Oman #ganja #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222303/passenger-who-tried-oman-ganja-arrested"
published_at: "2024-07-23T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f8f063cff2_oo.jpg"
keywords: []
---

# #arrest | കഞ്ചാവുമായി ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയിൽ 

> **Lead Summary:** **മസ്കറ്റ്: [ ** കഞ്ചാവുമായി ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍.

## Article Content

**മസ്കറ്റ്: [ ** കഞ്ചാവുമായി ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍.

14.600 കിലോഗ്രാം കഞ്ചാവും വന്‍തോതില്‍ സൈക്കോട്രോപിക് ഗുളികകളുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

സ്വകാര്യ ലഗേജുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇവ കണ്ടെത്തുകയായിരുന്നു.

കഞ്ചാവ് പിടികൂടുന്നതിന്‍റെ വീഡിയോ അധികൃതര്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്.

പിടിയിലായയാള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222303/passenger-who-tried-oman-ganja-arrested)