#expatriateworker | കുവൈത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവാസികളുടെ എണ്ണം കൂടുന്നു

#expatriateworker | കുവൈത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവാസികളുടെ എണ്ണം കൂടുന്നു
Jul 23, 2024 10:30 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.in) പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട 2024 ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള സ്ഥിതിവിവരക്കണക്കിലാണ് രാജ്യത്തെ സർക്കാർ, സ്വകാര്യമേഖലകളിലെ തൊഴിൽ ശേഷിയുമായി ബന്ധപ്പെട്ട കണക്കുകൾ ഉള്ളത്.

രണ്ടു മേഖലകളിലും വിദേശികളുടെ എണ്ണം വർധിച്ചതായി പറയുന്ന റിപ്പോർട്ടിൽ സ്വകാര്യമേഖയിൽ നിന്ന് സ്വദേശികളുടെ കൊഴിഞ്ഞുപോക്കുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്വകാര്യമേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം 1,589,525 ആയി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

27,033 തൊഴിലാളികളുടെ വർധനവാണ് ആറുമാസത്തിനിടെ രേഖപ്പെടുത്തിയത്. സർക്കാർ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷം അവസാനം 111,147 ആയിരുന്നത് 2024 പകുതിയോടെ 112,002 ആയി ഉയർന്നിട്ടുണ്ട്.

അതേസമയം സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം 72,086 ആയി കുറഞ്ഞു. 2023 നെ അപേക്ഷിച്ച് 145 തൊഴിലാളികളുടെ കുറവാണ് രേഖപ്പെടുത്തിയത്.

സർക്കാർ മേഖലയിൽ 2023 ഡിസംബറിൽ 397,790 സ്വദേശികൾ ആയിരുന്നത് 2024 ജൂൺ ആയപ്പോൾ 404,395 ആയി ഉയർന്നിട്ടുണ്ട്. 6,605 തൊഴിലാളികളുടെ വർധനവാണ് ആറുമാസത്തിനുള്ളിൽ ഉണ്ടായത്.

#number #expatriates #government #privatesectors #Kuwait #increasing

Next TV

Related Stories
ഒമാനില്‍ മൂടല്‍മഞ്ഞ് ശക്തമാകും; ദൃശ്യപരത കുറയാൻ സാധ്യത

Jan 24, 2025 12:35 PM

ഒമാനില്‍ മൂടല്‍മഞ്ഞ് ശക്തമാകും; ദൃശ്യപരത കുറയാൻ സാധ്യത

അറേബ്യൻ, ഒമാൻ കടൽ തീരങ്ങളുടെ ഒരു ഭാഗത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്....

Read More >>
ഷാർജയിൽ അന്തരിച്ച കാർത്തിക് സുകുമാരന്റെ സംസ്കാരം നടത്തി

Jan 24, 2025 10:37 AM

ഷാർജയിൽ അന്തരിച്ച കാർത്തിക് സുകുമാരന്റെ സംസ്കാരം നടത്തി

ദുബായിൽ സ്വന്തമായി ഐടി സ്റ്റാർട്ടപ്പും നടത്തിയിരുന്നു. ബാഡ്മിന്റൻ, ക്രിക്കറ്റ് തുടങ്ങി കായികയിനങ്ങളിലും...

Read More >>
കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് അന്തരിച്ചു

Jan 24, 2025 10:12 AM

കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് അന്തരിച്ചു

10 വർഷമായി അമേരിക്കൻ മിലിറ്ററി ക്യാംപിൽ കരാർ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു....

Read More >>
മലയാളി വിദ്യാർത്ഥി കുവൈത്തിൽ അന്തരിച്ചു

Jan 23, 2025 08:28 PM

മലയാളി വിദ്യാർത്ഥി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സെന്‍റ് ബേസിൽ ഓർത്തഡോക്‌സ് ഇടവകാംഗമാണ്...

Read More >>
#arrest |  കുവൈത്ത് മെഹ്ബൂല മണി എക്സ്ചേഞ്ച് കവർച്ച: രണ്ട് വിദേശികൾ അറസ്റ്റിൽ

Jan 22, 2025 05:08 PM

#arrest | കുവൈത്ത് മെഹ്ബൂല മണി എക്സ്ചേഞ്ച് കവർച്ച: രണ്ട് വിദേശികൾ അറസ്റ്റിൽ

4,600 ദിനാർ മൂല്യമുള്ള വിദേശ കറൻസികൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം...

Read More >>
പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Jan 22, 2025 05:05 PM

പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് മസ്‌കത്തിലെ പിഡിഒ ശ്മശാനത്തിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ...

Read More >>
Top Stories










News Roundup