---
title: "#salamair | കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി സലാം എയര്‍; നിബന്ധനകൾ അറിയാം"
english_title: "#salamair #offers #cheap #tickets #kerala #detail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222577/salamair-offers-cheap-tickets-to-kerala-here-are-the-detail"
published_at: "2024-07-24T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0ea7de5f44_flight.jpg"
keywords: []
---

# #salamair | കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി സലാം എയര്‍; നിബന്ധനകൾ അറിയാം

> **Lead Summary:** **മസ്‌കത്ത് :[** കേരള സെക്ടറില്‍ ഉള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഒമാന്‍റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. ക്രിസ്മസിന് നാടണയാനിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് ഓഫര്‍ നിരക്കുകള്‍.

## Article Content

**മസ്‌കത്ത് :[** കേരള സെക്ടറില്‍ ഉള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഒമാന്‍റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. ക്രിസ്മസിന് നാടണയാനിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് ഓഫര്‍ നിരക്കുകള്‍.

ആഭ്യന്തര രാജ്യാന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍. മസ്‌കത്ത്, സലാല സെക്ടറുകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട സര്‍വീസുകളില്‍ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്.

മസ്‌കത്തില്‍ നിന്ന് സലാല, ദുകം, ഫുജൈറ, ദുബായ്, ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍, പെഷവാര്‍, സിയാല്‍കോട്ട്, ഇസ്‌ലാമാബാദ്, ശിറാസ് സെക്ടറുകളിലേക്ക് 19 റിയാലിന് ടിക്കറ്റ് ലഭിക്കും.

കേരളത്തിലെ കോഴിക്കോട്ടേക്കും ഇന്ത്യയിലെ മറ്റു സെക്ടറുകളായ ഡല്‍ഹി, ജയ്പൂർ ലക്‌നൗ എന്നിവിടങ്ങളിലേക്കും 25 റിയാലാണ് നിരക്ക്.സെപ്തംബര്‍ 15നും ഡിസംബര്‍ 15നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഈ മാസം 31ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും നിബന്ധനയുണ്ട്. അതേസമയം, ഓഫര്‍ നിരക്കില്‍ ഏഴ് കിലോ ഹാന്‍ഡ് ലഗേജ് മാത്രമാകും അനുവദിക്കുക. കൂടുതല്‍ ബാഗേജിന് അധികം തുക നല്‍കേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222577/salamair-offers-cheap-tickets-to-kerala-here-are-the-detail)