---
title: "#airindiaexpress | കോഴിക്കോട് - ദോഹ എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിലിറക്കി; ബുധനാഴ്ചത്തെ ദോഹ-കോഴിക്കോട് വിമാനം റദ്ദാക്കി"
english_title: "#Kozhikode #Doha #Air #India #Express #Muscat #Wednesday's #Doha #Kozhikode #flight #cancelled"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222618/kozhikode-doha-air-india-express-muscat-wednesdays-doha-kozhikode-flight-cancelled"
published_at: "2024-07-24T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a11ac6915e0_airindia.jpg"
keywords: []
---

# #airindiaexpress | കോഴിക്കോട് - ദോഹ എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിലിറക്കി; ബുധനാഴ്ചത്തെ ദോഹ-കോഴിക്കോട് വിമാനം റദ്ദാക്കി

> **Lead Summary:** **ദോഹ: ** ബുധനാഴ്ച രാവിലെ പത്തിന് കോഴിക്കോട് നിന്നും ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 375 വിമാനം ഒമാനിലെ മസ്കത്തിലിറക്കി.

## Article Content

**ദോഹ: ** ബുധനാഴ്ച രാവിലെ പത്തിന് കോഴിക്കോട് നിന്നും ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 375 വിമാനം ഒമാനിലെ മസ്കത്തിലിറക്കി.

സാ​ങ്കേിതക തകരാറിനെ തുടർന്നാണ് വിമാനം റൂട്ട് മാറ്റി ​മസ്കത്തിലിറക്കിയതെന്നതാണ് വിവരം. ഇതോടെ, ബുധനാഴ്ച ഉച്ചയോടെ ദോഹയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്നു ഐ.എക്സ് 376 വിമാനത്തിന്റെ സർവീസും മുടങ്ങി.

തകരാറുകൾ പരിഹരിച്ച ശേഷം, മസ്കത്തിൽ നിന്നും വിമാനം വൈകാതെ ദോഹയിലെത്തുമെന്നാണ് പ്രതീക്ഷ.

രാവിലെ 9.50നായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദോഹയിലേക്ക് പറന്നത്.

എന്നാൽ, വഴിമധ്യേ വിമാനം ഒമാനിലെ മസ്കത്തിൽ ഇറക്കുകയായിരുന്നു. ഈ വിമാനത്തിന്റെ ദോഹയിലേക്കുള്ള യാത്ര വൈകിയതോടെയാണ് ഉച്ചക്ക് 12.35ന് പുറ​പ്പെടേണ്ട കോഴിക്കോട് സർവീസ് മുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222618/kozhikode-doha-air-india-express-muscat-wednesdays-doha-kozhikode-flight-cancelled)