---
title: "#Railway | റിയാദിൽ നിന്നും കുവൈത്തിലേക്ക് റെയിൽവേ വരുന്നു"
english_title: "#Railways #coming #Riyadh #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222669/railways-coming-riyadh-kuwait"
published_at: "2024-07-25T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1cad4898bb_riyadh.jpg"
keywords: []
---

# #Railway | റിയാദിൽ നിന്നും കുവൈത്തിലേക്ക് റെയിൽവേ വരുന്നു

> **Lead Summary:** **റിയാദ് :[**സൗദി അറേബ്യയും കുവൈത്തും തമ്മിൽ റെയിൽ ഗതാഗതത്തിനുള്ള പദ്ധതി വരുന്നു. ഔദ്യോഗിക വൃത്തങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞു.

## Article Content

**റിയാദ് :[**സൗദി അറേബ്യയും കുവൈത്തും തമ്മിൽ റെയിൽ ഗതാഗതത്തിനുള്ള പദ്ധതി വരുന്നു. ഔദ്യോഗിക വൃത്തങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞു.

2026-ൽ പ്രവർത്തനം ആരംഭിക്കുന്ന ഈ പദ്ധതി നാല് വർഷം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.500 കിലോമീറ്റർ ദൂരം വരുന്ന റെയിൽപാത റിയാദിനെയും കുവൈത്തിലെ അൽ ഷദാദിയെയും തമ്മിൽ ബന്ധിപ്പിക്കും.

ദിവസവും ആറ് ട്രിപ്പുകൾ വീതം നടക്കുന്ന സർവീസിൽ യാത്രാ സമയം വെറും 1 മണിക്കൂർ 40 മിനിറ്റ് മാത്രമായിരിക്കും.

താങ്ങാനാവുന്ന നിരക്കിൽ യാത്രക്കാരെയും ചരക്കുകളെയും കൊണ്ടുപോകുന്ന ഈ സർവീസ് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വ്യാപാരം, യാത്ര എന്നിവ സുഗമമാക്കുകയും സാമ്പത്തിക വികസനത്തിന്‌ കുതിപ്പ് നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222669/railways-coming-riyadh-kuwait)