---
title: "#DEATH | ഹൃദയാഘാതം; പ്രവാസി മലയാളി മസ്കത്തിൽ അന്തരിച്ചു "
english_title: "#heartattack #Expatriate #Malayali #passedaway #Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222779/heartattack-expatriate-malayali-passedaway-muscat"
published_at: "2024-07-25T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a21e50e8601_FSD.jpg"
keywords: []
---

# #DEATH | ഹൃദയാഘാതം; പ്രവാസി മലയാളി മസ്കത്തിൽ അന്തരിച്ചു 

> **Lead Summary:** **മസ്കറ്റ്: [ **പ്രവാസി ഹൃദയാഘാതം മൂലം മസ്കത്തിൽ അന്തരിച്ചു.

## Article Content

**മസ്കറ്റ്: [ **പ്രവാസി ഹൃദയാഘാതം മൂലം മസ്കത്തിൽ അന്തരിച്ചു.

മലപ്പുറം ആവതനാട് സ്വദേശി കുറുമാത്തിൽ പുതിയ വീട്ടിൽ കൃഷ്‌ണൻകുട്ടി മേനോന്റെ മകൻ അയനിക്കാട്ട് പുലിക്കാതൊടി ശിവ പ്രസാദാണ് (54) ഹൃദയാഘാതം മൂലം ​​മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

മസ്കത്തിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ശിവപ്രസാദ് ജോലി ചെയ്തിരുന്നത്. അമ്മ: മാലതിയമ്മ. ഭാര്യ: ശാന്തിനി ശിവ പ്രസാദ്.

അൽ ഖുവൈറിലുള്ള ബുർജീൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മസ്കത്ത് കെഎംസിസി കെയർ ടീമിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ഇന്ന് അർധരാത്രി മസ്കത്തിൽ നിന്നും കൊച്ചിയിലേക്കുള്ള ഒമാൻ എയറിൽ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222779/heartattack-expatriate-malayali-passedaway-muscat)