---
title: "#death | മക്കളുടെ അടുത്തേക്ക്​ സന്ദർശന വിസയിലെത്തി, മുൻ പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു"
english_title: "#native #malappuram #who #came #visit #visa #passed #away #riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222852/native-malappuram-who-came-visit-visa-passed-away-riyadh"
published_at: "2024-07-26T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a2f5e046f8b_gcc.jpg"
keywords: []
---

# #death | മക്കളുടെ അടുത്തേക്ക്​ സന്ദർശന വിസയിലെത്തി, മുൻ പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്​: **സൗദി അറേബ്യയിലെ തനിമകലാസാംസ്​കാരിക വേദി മുൻ ഭാരവാഹി മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി അസ്​ഹർ പുള്ളിയിലി​െൻറ ഭാര്യ ഒതുക്കങ്ങൽ സ്വദേശിനി സാബിറ കുരുണിയൻ റിയാദിലെ ആശുപത്രിയിൽ മരിച്ചു.

## Article Content

**റിയാദ്​: **സൗദി അറേബ്യയിലെ തനിമകലാസാംസ്​കാരിക വേദി മുൻ ഭാരവാഹി മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി അസ്​ഹർ പുള്ളിയിലി​െൻറ ഭാര്യ ഒതുക്കങ്ങൽ സ്വദേശിനി സാബിറ കുരുണിയൻ റിയാദിലെ ആശുപത്രിയിൽ മരിച്ചു.

ദീർഘകാലം ഭർത്താവിനോടൊപ്പം റിയാദിൽ കഴിഞ്ഞ സാബിറ പ്രവാസം അവസാനിപ്പിച്ച്​ മടങ്ങിയശേഷം സൗദിയിലുള്ള മക്കളുടെ അടുത്തേക്ക്​ സന്ദർശന വിസയിലെത്തിയതായിരുന്നു.

രണ്ടാഴ്​ച മുമ്പ്​ റിയാദിലുള്ള മകളുടെ അടുത്തെത്തി നാല്​ ദിവസത്തിന്​ ശേഷം പക്ഷാഘാത ബാധിതയായി​ റിയാദ്​ കെയർ ആശുപത്രിയി​ൽ വെൻറിലേറ്ററിൽ കഴിയുകയായിരുന്നു.

വ്യാഴാഴ്​ച രാത്രി 10.30നാണ്​​ അന്ത്യം സംഭവിച്ചത്​. അസുഖ വിവരമറിഞ്ഞ്​ അന്ന്​ തന്നെ നാട്ടിൽനിന്ന്​ അസ്​ഹർ പുള്ളിയിൽ റിയാദിലെത്തിയിരുന്നു.

മക്കൾ: ശാദിയ ഫിർദൗസ (അൽവുറൂദ്​ സ്​കൂൾ ജിദ്ദ), ശമീമ ഫിർദൗസ (സാലിനി സൗദി അറേബ്യ, റിയാദ്​),

മരുമക്കൾ: ഇ.വി. അനീസ് (അൽവുറൂദ്​ സ്​കൂൾ ജിദ്ദ)​, അസ്​ഹർ അഷ്​റഫ് (സ്​പെഷലൈസ്​ഡ്​ കൺസ്​ട്രക്ഷൻ കമ്പനി, റിയാദ്​)​.

പിതാവ്​: എറമു കുരുണിയൻ, മാതാവ്​: ഫാത്തിമ കൂരിമണ്ണിൽ,

സ​ഹോദരങ്ങൾ: മായിൻ, കുഞ്ഞാലൻകുട്ടി, ആമിന, മറിയുമ്മ, റുഖിയ, ജൽസത്ത്​, സാഹിദ.

റിയാദ്​ കെയർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222852/native-malappuram-who-came-visit-visa-passed-away-riyadh)