---
title: "#WatchFraud | വാ​ച്ച് ത​ട്ടി​പ്പ്; കു​വൈ​ത്ത് പൗ​ര​ന് 5,800 ദി​നാ​ർ ന​ഷ്ടം"
english_title: "#kuwait #citizen #loses #5800 #dinars #watch #fraud"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222871/kuwait-citizen-loses-5800-dinars-watch-fraud"
published_at: "2024-07-26T08:41:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3143763e6d_fraud.jpg"
keywords: []
---

# #WatchFraud | വാ​ച്ച് ത​ട്ടി​പ്പ്; കു​വൈ​ത്ത് പൗ​ര​ന് 5,800 ദി​നാ​ർ ന​ഷ്ടം

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** വാ​ച്ച് ത​ട്ടി​പ്പി​ൽ കു​വൈ​ത്ത് പൗ​ര​ന് 5,800 ദി​നാ​ർ ന​ഷ്ടം.

## Article Content

**കു​വൈ​ത്ത് സി​റ്റി:** വാ​ച്ച് ത​ട്ടി​പ്പി​ൽ കു​വൈ​ത്ത് പൗ​ര​ന് 5,800 ദി​നാ​ർ ന​ഷ്ടം.

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന 36കാ​ര​നാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു.

ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ വാ​ച്ച് എ​ത്തു​മെ​ന്നാ​യി​രു​ന്നു ക​രാ​ർ. എ​ന്നാ​ൽ ഒ​മ്പ​ത് മാ​സ​ത്തോ​ളം കാ​ത്തി​രു​ന്നി​ട്ടും വാ​ച്ച് കി​ട്ടാ​തി​രു​ന്ന​തോ​ടെ ഇ​യാ​ൾ കേ​സ് ന​ല്‍കി​യി​രി​ക്കു​ക​യാ​ണ്.

വാ​ച്ചി​നാ​യി ബാ​ങ്ക് വ​ഴി​യാ​ണ് പ​ണം കൈ​മാ​റി​യ​ത്.

2023 സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ബാ​ങ്ക് ട്രാ​ൻ​സ്ഫ​ർ വ​ഴി 5,800 ദീ​നാ​ർ പ്ര​തി​ക്ക് ന​ൽ​കി.

2023 മോ​ഡ​ലാ​യ വാ​ച്ചാ​ണ് ഓ​ർ​ഡ​ർ ചെ​യ​ത​ത്. തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച ഡെ​ലി​വ​റി സ​മ​യം വ്യ​ക്ത​മാ​ക്കി മ​റു​പ​ടി ല​ഭി​ച്ചു. ഇ​ട​പാ​ടു​കാ​ര​ന്റെ പേ​രും ഫോ​ൺ ന​മ്പ​റും മാ​ത്രം അ​റി​ഞ്ഞാ​ണ് പ​ണം കൈ​മാ​റി​യ​ത്.

വാ​ട്ട്സ്ആ​പ്പി​ലൂ​ടെ​യാ​യി​രു​ന്നു സം​ഭാ​ഷ​ണം. ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​താ​യി മ​ന​സ്സി​ലാ​യ​തോ​ടെ ബാ​ങ്കി​ലൂ​ടെ പ​ണം കൈ​മാ​റി​യ​തി​ന്റെ കോ​പ്പി​യും പ്ര​തി​യു​മാ​യി ന​ട​ത്തി​യ വാ​ട്സ്ആ​പ്പ് ചാ​റ്റും ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ളി​വു​ക​ൾ പ​രാ​തി​ക്കാ​ര​ൻ ഹാ​ജ​രാ​ക്കി.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222871/kuwait-citizen-loses-5800-dinars-watch-fraud)