---
title: "#closed | അ​ഗ്നി സു​ര​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ല; മുപ്പത്തിരണ്ട് സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി"
english_title: "#not #taken #fire #safety #measures #32 #establishments #were #closed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222873/not-taken-fire-safety-measures-32-establishments-were-closed-new"
published_at: "2024-07-26T08:48:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a315f5cfb46_aaaaaaaaaaaae.jpg"
keywords: []
---

# #closed | അ​ഗ്നി സു​ര​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ല; മുപ്പത്തിരണ്ട് സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **അ​ഗ്നി സു​ര​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി തു​ട​രു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **അ​ഗ്നി സു​ര​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി തു​ട​രു​ന്നു.

ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് 32 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ അ​ട​ച്ചു​പൂ​ട്ട​ൽ അ​ട​ക്ക​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു.

അ​ഗ്നി​ശ​മ​ന ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത സ്റ്റോ​റു​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​തെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് അ​റി​യി​ച്ചു.

സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഫ​യ​ർ ഫോ​ഴ്‌​സ് നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​ന് ശേ​ഷ​വും സു​ര​ക്ഷാ, അ​ഗ്നി പ്ര​തി​രോ​ധ സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു കൂ​ടി​യാ​ണ് ന​ട​പ​ടി.

രാ​ജ്യ​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രു​ന്ന​തി​നാ​ൽ തീ​പി​ടി​ത്ത കേ​സു​ക​ളും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ടു​ചെ​യ്യു​ന്നു​ണ്ട്.

ഇ​തി​നെ ചെ​റു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222873/not-taken-fire-safety-measures-32-establishments-were-closed-new)