---
title: "#accident | ഒമാൻ ഖാ​ബൂ​റ​യി​ൽ വാ​ഹ​നാ​പ​ക​ടം; ഡ്രൈ​വ​ർക്ക് ദാരുണാന്ത്യം "
english_title: "#Car #accident #Oman #Khaburah #driver #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222925/car-accident-oman-khaburah-driver-died"
published_at: "2024-07-26T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a34118a8a56_fire.jpg"
keywords: []
---

# #accident | ഒമാൻ ഖാ​ബൂ​റ​യി​ൽ വാ​ഹ​നാ​പ​ക​ടം; ഡ്രൈ​വ​ർക്ക് ദാരുണാന്ത്യം 

> **Lead Summary:** **​മസ്ക​ത്ത്​: **വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ലോ​ക്കോ​മോ​ട്ടിവ്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട്​ ഡ്രൈ​വ​ർ മ​രി​ച്ചു.

## Article Content

**​മസ്ക​ത്ത്​: **വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ലോ​ക്കോ​മോ​ട്ടിവ്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട്​ ഡ്രൈ​വ​ർ മ​രി​ച്ചു.

ഖാ​ബൂ​റ വി​ലാ​യ​ത്തി​ലാ​ണ്​ സം​ഭ​വ​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി അ​റി​യി​ച്ചു.

അ​പ​ക​ട​​ത്തെ​തു​ട​ർ​ന്ന്​ ലോ​ക്കോ​മോ​ട്ടീ​വി​ലും അ​തി​ൽ ഘ​ടി​പ്പി​ച്ച ട്രെ​യി​ല​റി​ലും തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗങ്ങ​ളെ​ത്തി​യാ​ണ്​ തീ ​അ​ണ​ച്ച​ത്.

അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​ൽ​​പ്പെ​ട്ട​യാ​ൾ ഏ​ത്​ രാ​ജ്യ​ക്കാ​ര​നാ​ണെ​ന്ന്​ അ​റി​വാ​യി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം നി​ല​വി​ൽ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222925/car-accident-oman-khaburah-driver-died)