---
title: "#death | സൗദി യാംബു മുൻ പ്രവാസി മലയാളി  നാട്ടിൽ അന്തരിച്ചു"
english_title: "#expatriate #Malayali #died #Saudi #Yambu"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/222976/expatriate-malayali-died-saudi-yambu"
published_at: "2024-07-26T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3602c219c1_death.jpg"
keywords: []
---

# #death | സൗദി യാംബു മുൻ പ്രവാസി മലയാളി  നാട്ടിൽ അന്തരിച്ചു

> **Lead Summary:** **യാംബു: **സൗദി യാംബുവിൽ പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നാട്ടിൽ അന്തരിച്ചു.

## Article Content

**യാംബു: **സൗദി യാംബുവിൽ പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നാട്ടിൽ അന്തരിച്ചു.

നിലമേൽ തോട്ടത്തിൽ വീട്ടിൽ ദാജിലാൽ എന്ന കൊച്ചുമോൻ (55) ആണ് വെള്ളിയാഴ്ച പുലർച്ചെ അന്തരിച്ചത്.

കുറച്ചു ദിവസങ്ങളായി പനി ബാധിച്ച് ചികിത്സ തുടരുന്നതിനിടയിൽ ന്യൂമോണിയ ബാധിച്ചായിരുന്നു മരണം. യാംബുവിലെ അനബീബ് കമ്പനിയിൽ മൂന്ന് പതിറ്റാണ്ട് കാലം ജോലി ചെയ്ത ശേഷം രണ്ടു വർഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്.

യാംബുവിൽ നീണ്ടകാലം കുടുംബത്തോടൊപ്പം കഴിഞ്ഞ ദാജിലാലിന്റെ മരണം ബന്ധുക്കളോടൊപ്പം യാംബു പ്രവാസികളെയും ഏറെ ദുഃഖത്തിലാഴ്ത്തി.

പ്രവാസം മതിയാക്കി നാട്ടിൽ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു. പരേതനായ തോട്ടത്തിൽ രാഘുനാഥൻ ആണ് ദാജിലാലിന്റെ പിതാവ്. മാതാവ്: രാധമ്മ. ഭാര്യ: റോജ ലാൽ. മക്കൾ: ദേവിക (പി.ജി വിദ്യാർഥിനി), ദൃശ്യ (ഡിഗ്രി വിദ്യാർഥിനി) സഹോദരങ്ങൾ: കുമാർ, മോളി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/222976/expatriate-malayali-died-saudi-yambu)