---
title: "#death | കൂവൈത്തിൽനിന്ന് അവധിക്ക് നാട്ടിലേക്ക് തിരിച്ച പ്രവാസി വഴിമധ്യേ മരിച്ചു"
english_title: "#expatriate #returning #home #from #Kuwait #vacation #died #way"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223076/expatriate-returning-home-from-kuwait-vacation-died-way"
published_at: "2024-07-26T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3bea1a2623_death.jpg"
keywords: []
---

# #death | കൂവൈത്തിൽനിന്ന് അവധിക്ക് നാട്ടിലേക്ക് തിരിച്ച പ്രവാസി വഴിമധ്യേ മരിച്ചു

> **Lead Summary:** **കുവൈത്ത്‌ സിറ്റി /തിരുവല്ല : ** കുവൈത്തിൽനിന്നു നാട്ടിലേക്ക് അവധിക്ക് പോയ പ്രവാസി വഴി മധ്യേ മരിച്ചു.

## Article Content

**കുവൈത്ത്‌ സിറ്റി /തിരുവല്ല : ** കുവൈത്തിൽനിന്നു നാട്ടിലേക്ക് അവധിക്ക് പോയ പ്രവാസി വഴി മധ്യേ മരിച്ചു.

തിരുവല്ല കുന്നന്താനം സ്വദേശി മുണ്ടുകുഴിയിൽ ജോർജ് ഫിലിപ്പ് (66) ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണ കാരണം.

വ്യാഴാഴ്ച വൈകിട്ടാണ് ഇദ്ദേഹം കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അവധിയുടെ ഭാഗമായി പുറപ്പെട്ടത്.

ഭാര്യ: സരസു. കുവൈത്ത്‌ മഹാ ഇടവക സെന്റ് സ്റ്റീഫൻ പ്രയർ ഗ്രൂപ്പ് സെക്രട്ടറി എമിൽ ജോർജ് ഫിലിപ്പ് മകനാണ്.മറ്റു മക്കൾ : നിമിൽ,രേഷ്മ. സംസ്കാരം പിന്നീട് നടത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223076/expatriate-returning-home-from-kuwait-vacation-died-way)