---
title: "#accident | സൗദിയിൽ വാഹനാപകടം; നാല് പേർക്ക് ദാരുണാന്ത്യം "
english_title: "#accident #Saudi #tragicend #four #people"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223078/accident-saudi-tragicend-four-people"
published_at: "2024-07-26T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3c10010a48_ui.jpg"
keywords: []
---

# #accident | സൗദിയിൽ വാഹനാപകടം; നാല് പേർക്ക് ദാരുണാന്ത്യം 

> **Lead Summary:** **റിയാദ്: [ ** അൽ റിയാൻ- ബിഷ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു 19 പേർക്ക് പരുക്ക് പറ്റിയെന്ന് പ്രാദേശിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

## Article Content

**റിയാദ്: [ ** അൽ റിയാൻ- ബിഷ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു 19 പേർക്ക് പരുക്ക് പറ്റിയെന്ന് പ്രാദേശിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

14 കാറുകളാണ് വാഹനാപകടത്തിൽപ്പെട്ടത്. പരുക്കു പറ്റിയ ചിലരെ അൽ റിയാൻ ജനറൽ ആശുപത്രിയിൽ എത്തിച്ചു. മരണമടഞ്ഞ നാലുപേരുടെയും മൃതദേഹങ്ങൾ അൽ റിയാൻ ആശുപത്രിയിലുണ്ട്.

അപകടത്തിൽപ്പെട്ടവരുടെ വ്യക്തിവിവരണങ്ങൾ പുറത്ത് വിട്ടിട്ടില്ല അപകട വിവരമറിഞ്ഞ് കുതിച്ചെത്തിയ റെഡ് ക്രസന്റ് വിഭാഗം പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

ഗുരുതര ആരോഗ്യ പ്രശ്നമുള്ള 4 പേരെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായി കിങ് സൗദി മെഡിക്കൽ സിറ്റിയിലേക്കും, അൽ ഖുവയ്യ ജനറൽ ആശുപത്രിയിലേക്കും മാറ്റി.

7 പേരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില മെച്ചപ്പെട്ട 8 പേർ ആശുപത്രി വിട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223078/accident-saudi-tragicend-four-people)