---
title: "#death | ഹൃദയാഘാതം; സന്ദര്‍ശന വിസയില്‍ ദുബായിലെത്തിയ വടകര  സ്വദേശി അന്തരിച്ചു "
english_title: "#heart #attack #native #Vadakara #who #came #Dubai #visit #visa #passed #away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223191/heart-attack-native-vadakara-who-came-dubai-visit-visa-passed-away"
published_at: "2024-07-27T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a498c01d5a1_death.jpg"
keywords: []
---

# #death | ഹൃദയാഘാതം; സന്ദര്‍ശന വിസയില്‍ ദുബായിലെത്തിയ വടകര  സ്വദേശി അന്തരിച്ചു 

> **Lead Summary:** **യു.എ.ഇ: **സന്ദര്‍ശന വിസയില്‍ ദുബായിലെത്തിയ വടകര മംഗലാട് സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു.

## Article Content

**യു.എ.ഇ: **സന്ദര്‍ശന വിസയില്‍ ദുബായിലെത്തിയ വടകര മംഗലാട് സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു.

മംഗലാട് അഫ്‌നാസ് (39) ആണ് വെള്ളിയാഴ്ച്ച വൈകീട്ട് ദുബായിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്.

പരേതനായ തേറത്ത് കുഞ്ഞബ്ദുള്ള - സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ അശിദത്ത്, മക്കള്‍ ഹയിറ, ഹൈറിക്ക്. സഹോദരി തസ്‌നിമ.

ശനിയാഴ്ച വൈകീട്ട് നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെഎംസിസി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223191/heart-attack-native-vadakara-who-came-dubai-visit-visa-passed-away)