---
title: "#drug | സൗദിയിൽ ലഹരി മ​രു​ന്ന്​ ക​ട​ത്തി​ന്​ പി​ടി​ക്ക​പ്പെ​ട്ട പ്രവാസിയുടെ വ​ധ​ശി​ക്ഷ മക്കയിൽ ന​ട​പ്പാ​ക്കി"
english_title: "#execution #egyptian #citizen #caught #saudiarabia #drug #smuggling #held #makkah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223281/execution-of-an-egyptian-citizen-caught-in-saudi-arabia-for-drug-smuggling-was-held-in-makkah"
published_at: "2024-07-27T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4db7ca6338_drug.jpg"
keywords: []
---

# #drug | സൗദിയിൽ ലഹരി മ​രു​ന്ന്​ ക​ട​ത്തി​ന്​ പി​ടി​ക്ക​പ്പെ​ട്ട പ്രവാസിയുടെ വ​ധ​ശി​ക്ഷ മക്കയിൽ ന​ട​പ്പാ​ക്കി

> **Lead Summary:** **മ​ക്ക :[**സൗദി അറേബ്യയിൽ ലഹരിമരുന്ന് കടത്തിന് പിടിക്കപ്പെട്ട ഈ​ജി​പ്​​ഷ്യ​ൻ പൗരന് മക്കയിൽ വധശിക്ഷ നടപ്പാക്കി. മിസ്ബാഹ് അൽ സൗദി മിസ്ബാഹ് ഇമാം എന്നയാളുടെ വധശിക്ഷയാണ് വിധിക്കപ്പെട്ടത്.

## Article Content

**മ​ക്ക :[**സൗദി അറേബ്യയിൽ ലഹരിമരുന്ന് കടത്തിന് പിടിക്കപ്പെട്ട ഈ​ജി​പ്​​ഷ്യ​ൻ പൗരന് മക്കയിൽ വധശിക്ഷ നടപ്പാക്കി. മിസ്ബാഹ് അൽ സൗദി മിസ്ബാഹ് ഇമാം എന്നയാളുടെ വധശിക്ഷയാണ് വിധിക്കപ്പെട്ടത്.

വിദേശത്തുനിന്ന് ആംഫെറ്റാമിൻ ഗുളികകൾ കടത്തിക്കൊണ്ടുവന്ന് സൗദിയിൽ വിതരണം ചെയ്യാൻ ശ്രമിച്ചതിന് ഇയാളെ പിടികൂടിയിരുന്നു.

നാർക്കോട്ടിക്സ് വിഭാഗം ശക്തമായ തെളിവുകളുമായി പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. വിശദമായ വിചാരണയിലൂടെ പ്രതി കുറ്റക്കാരനാണെന്ന് തെളിയിച്ചതിനെത്തുടർന്ന് കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചു.

പ്രതിയുടെ അപ്പീലുകൾ മേൽക്കോടതിയും സുപ്രീം കോടതിയും റോയൽ കോടതിയും തള്ളിയതോടെ ശിക്ഷ നടപ്പാക്കുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223281/execution-of-an-egyptian-citizen-caught-in-saudi-arabia-for-drug-smuggling-was-held-in-makkah)