---
title: "#datefestival | ഈന്തപ്പഴക്കൃഷിയെ അടുത്തറിയാം; ഡേറ്റ്സ് ഫെസ്റ്റിവലിനു തുടക്കം"
english_title: "#dhaid #date #festival #in #sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223407/dhaid-date-festival-in-sharjah"
published_at: "2024-07-28T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a5c5e91cf5d_dates.jpg"
keywords: []
---

# #datefestival | ഈന്തപ്പഴക്കൃഷിയെ അടുത്തറിയാം; ഡേറ്റ്സ് ഫെസ്റ്റിവലിനു തുടക്കം

> **Lead Summary:** **ഷാർജ:[**മികച്ച ഈന്തപ്പഴങ്ങൾ ഉൽപാദിപ്പിക്കുന്നതിനും പനകൾ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന കൃഷിരീതികളും സാങ്കേതിക സൗകര്യങ്ങളും പരിചയപ്പെടുത്തി അൽ ദായിദ് ഡേറ്റ്സ് ഫെസ്റ്റിവൽ.

## Article Content

**ഷാർജ:[**മികച്ച ഈന്തപ്പഴങ്ങൾ ഉൽപാദിപ്പിക്കുന്നതിനും പനകൾ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന കൃഷിരീതികളും സാങ്കേതിക സൗകര്യങ്ങളും പരിചയപ്പെടുത്തി അൽ ദായിദ് ഡേറ്റ്സ് ഫെസ്റ്റിവൽ.

ജൈവ കൃഷിയിൽ വിദഗ്ധരായ കമ്പനിയിൽ വിദഗ്ധരായ കമ്പനികളും കാർഷിക ഉപകരണങ്ങളുടെ നിർമാതാക്കളും മേളയിൽ പങ്കെടുക്കുന്നു.

രാസവളം, കീടനാശിനി എന്നിവയ്ക്കു പകരമായ ഉപയോഗിക്കുന്ന പ്രകൃതിദത്ത ഉൽപന്നങ്ങളെ മേളയിൽ പരിചയപ്പെടുത്തുന്നുണ്ട്.

മണ്ണ് ഇളക്കുന്നതിനുള്ള ടില്ലറുകൾ, മരുന്നു തളിക്കുന്നതിനുള്ള സ്പ്രേയറുകൾ, വളമിടുന്നതിനുള്ള ഉപകരണങ്ങൾ, കാർഷിക മാലിന്യങ്ങൾ പൊടിച്ചു കളയുന്നതിനുള്ള ഉപകരണങ്ങൾ തുടങ്ങിയവ മേളയിലുണ്ട്.

ജൈവ ഉൽപന്നങ്ങൾ ഉപയോഗിച്ചു മണ്ണ് സമ്പുഷ്ടീകരിക്കുന്നതിനുള്ള ഉപദേശങ്ങളും കമ്പനികൾ മേളയിൽ നൽകുന്നു.

കുറഞ്ഞ അളവിൽ വെള്ളം ഉപയോഗിച്ചു ഈന്തപ്പന കൃഷി നടത്തുന്നതിന്റെ സാങ്കേതികവിദ്യയും ഇവിടെ കർഷകരെ പരിചയപ്പെടുത്തുന്നു. മേള ഇന്നു സമാപിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223407/dhaid-date-festival-in-sharjah)