---
title: "#airindiaexpress  | തകരാർ: ദോഹയിലേക്കുള്ള വിമാനം വൈകിയത് പതിനൊന്ന്  മണിക്കൂർ"
english_title: "#air #india #express #flight #from #kozhikode #doha #delayed #11hours"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223440/air-india-express-flight-from-kozhikode-doha-delayed-11hours"
published_at: "2024-07-28T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a5e41c58b41_airinidis.jpg"
keywords: []
---

# #airindiaexpress  | തകരാർ: ദോഹയിലേക്കുള്ള വിമാനം വൈകിയത് പതിനൊന്ന്  മണിക്കൂർ

> **Lead Summary:** **ദോഹ :[ **കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹയിലേക്കുള്ള വിമാനത്തിന്റെ തകരാറിനെത്തുടർന്ന് യാത്ര 11 മണിക്കൂർ വൈകി.

## Article Content

**ദോഹ :[ **കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹയിലേക്കുള്ള വിമാനത്തിന്റെ തകരാറിനെത്തുടർന്ന് യാത്ര 11 മണിക്കൂർ വൈകി.

രാവിലെ 9.35നു പുറപ്പെടേണ്ട വിമാനത്തിലേക്കുള്ള യാത്രക്കാർ ബോഡിങ് പാസ് എടുത്തു കാത്തിരിക്കുമ്പോഴാണു വിമാനം റദ്ദാക്കിയത്.യാത്രക്കാരെ പിന്നീടു ഹോട്ടലിലേക്കു മാറ്റി.

ഈ വിമാനത്തിന്റെ സാങ്കേതികത്തകരാർ പരിഹരിക്കാത്തതിനാൽ, യാത്രക്കാരെ മറ്റൊരു വിമാനത്തിൽ രാത്രി എട്ടരയ്ക്കു ദോഹയിലേക്കു കൊണ്ടുപോയി. അതേസമയം, രാത്രി 10.10നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് – അബുദാബി വിമാനം റദ്ദാക്കിയതായി ഇന്നലെ യാത്രക്കാരെ അറിയിച്ചിരുന്നു.

ഈ വിമാനത്തിലുള്ള യാത്രക്കാരെ ഇന്നു പുലർച്ചെ കൊണ്ടുപോകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. യാത്ര മുടങ്ങാതിരിക്കാൻ പകരം വിമാനം എത്തിച്ചാണു ക്രമീകരണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223440/air-india-express-flight-from-kozhikode-doha-delayed-11hours)