---
title: "#death | ഹൃദയാഘാതം; പ്രവാസി യുവാവ് റിയാദിൽ അന്തരിച്ചു"
english_title: "#heart #attack #Expatriate #youth #died #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223550/heart-attack-expatriate-youth-died-riyadh"
published_at: "2024-07-28T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a65388e6809_death.jpg"
keywords: []
---

# #death | ഹൃദയാഘാതം; പ്രവാസി യുവാവ് റിയാദിൽ അന്തരിച്ചു

> **Lead Summary:** ** റിയാദ്: ** ഉത്തർപ്രദേശ് ബറൈലി​ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു . നയിം അഹ്‌മദ്‌ എന്നയാളാണ്​ റിയാദിലെ റിമാൽ ഡിസ്​ട്രിക്​റ്റിലുള്ള താമസസ്ഥലത്ത്​ മരിച്ചത്​.

## Article Content

** റിയാദ്: ** ഉത്തർപ്രദേശ് ബറൈലി​ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു . നയിം അഹ്‌മദ്‌ എന്നയാളാണ്​ റിയാദിലെ റിമാൽ ഡിസ്​ട്രിക്​റ്റിലുള്ള താമസസ്ഥലത്ത്​ മരിച്ചത്​.

സ്വകാര്യ കമ്പനിയിൽ ജോലി ചെയ്​തിരുന്ന ഇയാൾ അവിവാഹിതനാണ്. പിതാവ്: അബ്​ദുൽ റഷീദ് (പരേതൻ), മാതാവ്: സൽമ ഖാത്തൂൻ.

മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന്​ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ നേതാക്കളായ റഫീഖ് പുല്ലൂർ, ഉമർ അമാനത്ത്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223550/heart-attack-expatriate-youth-died-riyadh)