---
title: "#rain | ന്യൂനമര്‍ദം: ഒമാനില്‍ ചൊവ്വാഴ്ച മുതല്‍ മഴക്ക് സാധ്യത"
english_title: "#low #pressure #likely #affect #oman #this #week"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223703/low-pressure-likely-affect-oman-this-week"
published_at: "2024-07-29T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a73a8db251c_oman.jpg"
keywords: []
---

# #rain | ന്യൂനമര്‍ദം: ഒമാനില്‍ ചൊവ്വാഴ്ച മുതല്‍ മഴക്ക് സാധ്യത

> **Lead Summary:** **മസ്‌കത്ത് :[ **അറബിക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദം വൊച്ചാഴ്ച വൈകുന്നേരം മുതല്‍ ഒമാനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വരെ തുടരും.

## Article Content

**മസ്‌കത്ത് :[ **അറബിക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദം വൊച്ചാഴ്ച വൈകുന്നേരം മുതല്‍ ഒമാനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വരെ തുടരും.

മിക്ക ഗവര്‍ണറേറ്റുകളിലും വ്യത്യസ്ത തീവ്രതയുള്ള ഒറ്റപ്പെട്ട മഴ പെയ്‌തേക്കും. ചില പ്രദേശങ്ങളില്‍ ഇടയ്ക്കിടെ ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടായേക്കാം.

വാദികള്‍ നിറഞ്ഞൊഴുകും. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് നാഷനല്‍ മള്‍ട്ടി ഹാസാര്‍ഡ്‌സ് എര്‍ലി വാണിംഗ് സെന്റര്‍ വ്യക്തമാക്കി.

ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളിലും ദോഫാറിലും കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ മഴ ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223703/low-pressure-likely-affect-oman-this-week)