#electronicregistration | ഈന്തപ്പഴ വ്യാപാരത്തിന് ഇലക്ട്രോണിക് റജിസ്ട്രേഷൻ നിർബന്ധമാക്കാൻ സൗദി

#electronicregistration | ഈന്തപ്പഴ വ്യാപാരത്തിന് ഇലക്ട്രോണിക് റജിസ്ട്രേഷൻ നിർബന്ധമാക്കാൻ സൗദി
Jul 29, 2024 12:19 PM | By ADITHYA. NP

റിയാദ്:(gcc.truevisionnews.com) സൗദി അറേബ്യയിലെ ഈന്തപ്പഴ വ്യാപാര മേഖലയിൽ ഇലക്ട്രോണിക് സംവിധാനം വരുന്നു. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയവും പാം ആൻഡ് ഡേറ്റ്സ് ദേശീയ കേന്ദ്രവും ചേർന്ന് പുതിയ ഇലക്ട്രോണിക് സംവിധാനം ആരംഭിച്ചു.

ഈന്തപ്പഴ വിപണിയെ സീസണൽ മാർക്കറ്റ് സിസ്റ്റത്തിലേക്ക് മാറ്റുന്നതാണ് പുതിയ നടപടി.ഈ സംവിധാനത്തിലൂടെ ക്രയവിക്രയ പ്രവർത്തനങ്ങൾ എളുപ്പമാകും.

രാജ്യത്തെ വിവിധ വിപണികളിലെ വിവരങ്ങൾ കൃത്യമായി ലഭിക്കും. ഇടപാടുകൾ രേഖപ്പെടുത്തുന്നതിലൂടെ ഗുണനിലവാരം ഉറപ്പാക്കും. മാർക്കറ്റിങ് സേവന ദാതാക്കളെ തിരഞ്ഞെടുക്കുന്നതിനും സംവിധാനമുണ്ട്.

ഈന്തപ്പഴം വിൽക്കാനും വാങ്ങാനും വിപണനം ചെയ്യാനും റജിസ്ട്രേഷൻ നിർബന്ധമാണ്. ഇത് വേഗത്തിലുള്ള വിൽപനക്ക് സഹായിക്കും. എല്ലാ വിപണികളിലെയും ശരാശരി വിലകൾ താരതമ്യം ചെയ്യാനും സാധിക്കും.

കർഷകർ, വിപണനക്കാർ, വാങ്ങുന്നവർ എന്നിവർക്ക് ഈ സംവിധാനം ഗുണകരമാണ്. വിൽപന രീതികൾ മെച്ചപ്പെടുത്തുക, വിപണി സജീവമാക്കുക, ജോലി സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി.

രാജ്യത്തിന്റെ ഈന്തപ്പഴ വ്യാപാരത്തിന് മത്സരശേഷി വർധിപ്പിക്കുക എന്നതും ലക്ഷ്യമാണ്. ഈ സംവിധാനത്തിൽ റജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമാണ്.

നിലവിൽ രാജ്യത്ത് 36 ദശലക്ഷത്തിലധികം ഈന്തപ്പനകളുണ്ട്. പ്രതിവർഷം 1.6 ദശലക്ഷം ടണ്ണിലധികം ഉത്പാദനം. 1.462 ബില്യൻ റിയാൽ കയറ്റുമതി നടക്കുന്നുണ്ട്.

#saudi #arabia #introduce #mandatory #electronic #registration #date

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
Top Stories










Entertainment News





https://gcc.truevisionnews.com/.