---
title: "#death | ഉംറക്കെത്തിയ മലയാളി തീർത്ഥാടക മദീനയിൽ മരിച്ചു"
english_title: "#malayali #umrah #pilgrim #died #medina"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223771/malayali-umrah-pilgrim-died-medina"
published_at: "2024-07-29T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a769a323015_gcc.jpg"
keywords: []
---

# #death | ഉംറക്കെത്തിയ മലയാളി തീർത്ഥാടക മദീനയിൽ മരിച്ചു

> **Lead Summary:** റിയാദ്: ഉംറക്കെത്തിയ മലപ്പുറം കാവനൂർ സ്വദേശിനി റംലത്ത് പൂന്തല മദീനയിൽ അന്തരിച്ചു. ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനെത്തിയ ഇവർക്ക് മദീനയിൽ വെച്ച് അസുഖം ബാധിക്കുകയായിരുന്നു.

## Article Content

റിയാദ്: ഉംറക്കെത്തിയ മലപ്പുറം കാവനൂർ സ്വദേശിനി റംലത്ത് പൂന്തല മദീനയിൽ അന്തരിച്ചു. ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനെത്തിയ ഇവർക്ക് മദീനയിൽ വെച്ച് അസുഖം ബാധിക്കുകയായിരുന്നു.

മലിക്ക് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നിയമ നടപടികൾക്ക് ശേഷം ബഖീഅയിൽ ഖബറടക്കും.

സഹായങ്ങൾക്കായി മദീന കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്. ഭർത്താവ്: മൂസക്കുട്ടി. മക്കൾ: മുഹമ്മദ് ആഷിഖ്, മിസ്ന ഫാത്തിമ്മ, നിദ ഫാത്തിമ്മ, ഹസ്ന ഫാത്തിമ്മ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223771/malayali-umrah-pilgrim-died-medina)