---
title: "#agelimit | ഖത്തർ അതിർത്തിയിലൂടെ പോകുന്ന വാഹനങ്ങൾക്ക് ‘കാലപരിധി’ ഏർപ്പെടുത്തി ആഭ്യന്തരമന്ത്രലയം"
english_title: "#qatar #ministry #interior #sets #age #limit #for #vehicles"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223798/qatar-ministry-interior-sets-age-limit-for-vehicles"
published_at: "2024-07-29T17:24:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7838eba67e_qutar.jpg"
keywords: []
---

# #agelimit | ഖത്തർ അതിർത്തിയിലൂടെ പോകുന്ന വാഹനങ്ങൾക്ക് ‘കാലപരിധി’ ഏർപ്പെടുത്തി ആഭ്യന്തരമന്ത്രലയം

> **Lead Summary:** **ദോഹ :**ഖത്തർ അബൂസംറ അതിർത്തിയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് കാലപരിധി ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

## Article Content

**ദോഹ :**ഖത്തർ അബൂസംറ അതിർത്തിയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് കാലപരിധി ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ടാക്സി, ബസ്, ട്രക്ക് എന്നിവയെ ഇത് ബാധിക്കും.

നിർമിച്ച തീയതി മുതൽ അഞ്ചു വർഷത്തിൽ കൂടുതൽ പഴക്കമുള്ള ടാക്സി കാറുകളും ട്രക്കുകളും ഈ അതിർത്തി വഴി പുറത്തുപോകാൻ അനുവദിക്കില്ല.

ബസുകൾക്ക് ഈ പരിധി പത്ത് വർഷമാണ്.

ഖത്തറിൽ നിന്ന് സൗദിയിലേക്ക് സർവീസ് നടത്തുന്ന നിരവധി ടാക്സി കാറുകൾക്ക് ഈ തീരുമാനം ഒരു പ്രതിസന്ധിയായിരിക്കും.

എന്നാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223798/qatar-ministry-interior-sets-age-limit-for-vehicles)