#lifeexpectancy | സൗദിയിൽ ശരാശരി ആയുസ്സ് 77.6 വയസ്സ്; ജീവിതനിലവാരമുയർന്നത് ഗുണം ചെയ്തു

 #lifeexpectancy | സൗദിയിൽ ശരാശരി ആയുസ്സ് 77.6 വയസ്സ്; ജീവിതനിലവാരമുയർന്നത് ഗുണം ചെയ്തു
Jul 29, 2024 10:20 PM | By Jain Rosviya

റിയാദ്: (gcc.truevisionnews.com)സൗദിയിൽ ജീവിക്കുന്നവരുടെ ശരാശരി ആയുസ്സ് 77.6 വർഷമായി ഉയർന്നു. സൗദി ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തു വിട്ടത്.

പരിസ്ഥിതിയിലും ജീവിത നിലവാരത്തിലും ആരോഗ്യ മേഖലയിലും സൃഷ്ടിച്ച നേട്ടങ്ങളാണ് ഉയർച്ചക്ക് പിന്നിൽ.

രാജ്യത്തെ കാലാവസ്ഥയുൾപ്പെടെ ഇതിന് കാരണമായിട്ടുണ്ട്. സൗദിയിൽ ജീവിക്കുന്നവരുടെ ശരാശരി ആയുസ്സ് മുപ്പത് വർഷം മുമ്പ് അമ്പത് വയസ്സായിരുന്നു.

എന്നാൽ സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ നേട്ടങ്ങൾ ഇതിന് മാറ്റം വരുത്തി.

കഴിഞ്ഞ വർഷത്തെ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മന്ത്രാലയത്തിന് കീഴിൽ ജനങ്ങൾക്ക് നൽകിയ ബോധവത്കരണം ഇതിൽ ഗുണം ചെയ്തു.

നടത്തം, വ്യായാമം, ഭക്ഷണങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ്, കലോറി നിയന്ത്രണം എന്നിവക്കായി വിവിധ ക്യാമ്പയിനുകൾ മന്ത്രാലയം നടത്തിയിരുന്നു.

ആശുപത്രികളിൽ അഡ്മിറ്റായി ചികിത്സ നേടുന്നവരുടെ സംതൃപ്തി 87.45% ആയി ഉയർന്നു.

അഞ്ചു വർഷത്തിനിടെ അഞ്ച് ശതമാനത്തോളമാണ് ഇതിലുള്ള വളർച്ച.

#saudiarabia #average #life #expectancy #saudi #776 #years

Next TV

Related Stories
ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

Jun 5, 2025 01:58 PM

ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം...

Read More >>
പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

Jun 4, 2025 10:54 AM

പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

സിംഗിൾ ടൂറിസ്റ്റ് വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും...

Read More >>
ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

Jun 3, 2025 10:35 AM

ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച്...

Read More >>
യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

Jun 2, 2025 12:45 PM

യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്കാര സമയം...

Read More >>
Top Stories