---
title: "#rta |  ക്രീക്ക് ഹാർബർ കാഴ്ചകൾ കാണാം, ആർടിഎ ബോട്ടുകളിൽ"
english_title: "#rta #starts #two #marine #transport #lines #dubai #creek"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223978/rta-starts-two-marine-transport-lines-dubai-creek"
published_at: "2024-07-30T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a877de56c1d_rta.jpg"
keywords: []
---

# #rta |  ക്രീക്ക് ഹാർബർ കാഴ്ചകൾ കാണാം, ആർടിഎ ബോട്ടുകളിൽ

> **Lead Summary:** **ദുബായ് :[**ക്രീക്ക് ഹാർബറിൽ നിന്ന് 2 പുതിയ ബോട്ട് സർവീസുകൾക്കു തുടക്കമിട്ട് ആർടിഎ. വാരാന്ത്യങ്ങളിൽ ദുബായ് ക്രീക്ക് ഹാർബറിനും ദുബായ് ഫെസ്റ്റിവൽ സിറ്റിക്കും ഇടയിലാണ് ഒന്നാമത്തെ സർവീസ് നടത്തുക.

## Article Content

**ദുബായ് :[**ക്രീക്ക് ഹാർബറിൽ നിന്ന് 2 പുതിയ ബോട്ട് സർവീസുകൾക്കു തുടക്കമിട്ട് ആർടിഎ. വാരാന്ത്യങ്ങളിൽ ദുബായ് ക്രീക്ക് ഹാർബറിനും ദുബായ് ഫെസ്റ്റിവൽ സിറ്റിക്കും ഇടയിലാണ് ഒന്നാമത്തെ സർവീസ് നടത്തുക.

ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ രാത്രി 11.55 വരെ.തിങ്കൾ മുതൽ വെള്ളി വരെ ക്രീക്ക് ഹാർബറിൽ നിന്നു ജദ്ദാഫ് മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനിലേക്കാണ് രണ്ടാമത്തെ സർവീസ്.

രാവിലെ 7.30 മുതൽ 10.50 വരെയും വൈകിട്ട് 4 മുതൽ രാത്രി 10.50 വരെയുമാണ് സർവീസ്. ഒരു ഭാഗത്തേക്ക് 2 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

ക്രീക്ക് ഹാർബർ മുതൽ ഫെസ്റ്റിവൽ സിറ്റി വരെയും ജദ്ദാഫ് വരെയുമുള്ള മനോഹരക്കാഴ്ചകൾ കാണാം എന്നതാണ് ഈ സർവീസുകളുടെ പ്രത്യേകത.

ഇമാർ പ്രോപ്പർട്ടീസും ആർടിഎയും ചേർന്നാണ് പുതിയ സർവീസ് യാഥാർഥ്യമാക്കിയത്. വിനോദസഞ്ചാരകേന്ദ്രങ്ങളെ കൂടുതൽ സജീവമാക്കുന്നതിനൊപ്പം ജലഗതാഗത സൗകര്യം മെച്ചപ്പെടുത്താനും സഹകരണത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ജനങ്ങൾ ആഗ്രഹിക്കുന്ന 2 റൂട്ടുകളാണിതെന്ന് ആർടിഎ പൊതുഗതാഗത ഏജൻസി സിഇഒ അഹമ്മദ് ബഹ്റോസ്യാൻ പറഞ്ഞു.

പ്രതിമാസം 30,000 പേർ ഈ റൂട്ടിൽ സഞ്ചരിക്കുന്നത് കണക്കിലെടുത്താണ് പുതിയ സർവീസിനു തുടക്കമിട്ടത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223978/rta-starts-two-marine-transport-lines-dubai-creek)