#olympics | പാരിസ് ഒളിംപിക്സിൽ ചരിത്രം രചിച്ച് സൗദി അറേബ്യൻ താരം

#olympics | പാരിസ് ഒളിംപിക്സിൽ ചരിത്രം രചിച്ച് സൗദി അറേബ്യൻ താരം
Jul 30, 2024 12:26 PM | By ADITHYA. NP

റിയാദ് :(gcc.truevisionnews.com) സൗദി അറേബ്യയിൽ നിന്നുള്ള 17 വയസ്സുകാരിയായ മഷായേൽ അൽ അയ്ദ്, പാരിസ് ഒളിംപിക്സിൽ വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ ഹീറ്റ്‌സിൽ മത്സരിച്ചപ്പോൾ പുതിയ ചരിത്ര പിറവിക്കാണ് കായിക ലോകം സാക്ഷ്യം വഹിച്ചത്.

ഒളിംപിക്സിൽ സൗദി അറേബ്യയെ നീന്തലിൽ പ്രതിനിധീകരിക്കുന്ന ആദ്യ വനിതയായി മാറിയ മഷായേൽ, സ്വന്തം പേരിലുള്ള മികച്ച സമയവും തിരുത്തി എഴുതി ഫിനിഷ് ചെയ്തത്.

മഷായേലിന്‍റെ പങ്കാളിത്തം ഭാവിയിലെ സൗദി വനിതാ കായിക താരങ്ങളെ പ്രചോദിപ്പിക്കുമെന്ന് സൗദി നീന്തൽ ഫെഡറേഷൻ പ്രസിഡന്റ് അഹമ്മദ് അൽഖദമാനി പറഞ്ഞു.

2024 ഏപ്രിലിൽ യുഎഇയിൽ നടന്ന ആദ്യ ഗൾഫ് ഗെയിംസിൽ ഒരു സ്വർണ മെഡലും രണ്ട് വെള്ളിയും മഷേൽ നേടിയിട്ടുണ്ട്.

സൗദി അറേബ്യൻ ഗെയിംസിൽ മൂന്ന് വെങ്കലവും ഒരു വെള്ളി മെഡലും നേടിയിട്ടുള്ള ഈ താരത്തിന് മികച്ച ഭാവി ഉണ്ടെന്ന് കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ രാജകുമാരൻ പറഞ്ഞു.

10 അത്‌ലീറ്റുകളാണ് ഇത്തവണ പാരിസ് ഒളിംപിക്സിൽ സൗദിയെ പ്രതിനിധീകരിക്കുന്നത്. അതിൽ ആദ്യമായി ഒളിംപിക്സിൽ മത്സരിക്കാനിറങ്ങിയത് മഷായേൽ അൽ അയ്ദ് ആണ്.

#saudi #hails #kingdoms #first #female #olympic #swimmer #mashael #alayed

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.