#travelrule | കുവൈത്തിൽ കുട്ടികളുടെ യാത്രയിൽ പുതിയ നിയമം; ഇനി അച്ഛന്റെ സമ്മതമില്ലെങ്കിൽ യാത്ര മുടങ്ങും

#travelrule | കുവൈത്തിൽ കുട്ടികളുടെ യാത്രയിൽ പുതിയ നിയമം; ഇനി അച്ഛന്റെ സമ്മതമില്ലെങ്കിൽ യാത്ര മുടങ്ങും
Jul 31, 2024 03:41 PM | By Jain Rosviya

കുവൈത്ത് സിറ്റി :(gcc.truevisionnews.com)കുവൈത്തിൽ കുട്ടികൾക്ക് യാത്ര ചെയ്യാൻ പുതിയ നിയമം.

വിദേശികളായ കുട്ടികൾക്ക് രാജ്യത്തിനു പുറത്തേക്ക് യാത്രചെയ്യാൻ പിതാവിന്റെ സമ്മതപത്രം നിർബന്ധമാക്കി.

ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം, കുട്ടികളുടെ പാസ്‌പോർട്ട് പരിശോധിക്കുന്ന എല്ലാ സ്ഥലങ്ങളിലും പ്രത്യേകം തയാറാക്കിയ കൺസന്റ് ഫോമിൽ പിതാവിന്റെ ഒപ്പ് വേണം.

ഇത് എമിഗ്രെഷനിൽ സമർപ്പിച്ചാൽ മാത്രമേ കുട്ടികളുടെ യാത്ര അനുവദിക്കൂ. അമ്മയോ ബന്ധുവോ ഒപ്പമുണ്ടെങ്കിലും പിതാവിന്റെ സമ്മതപത്രമില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കില്ല.

ദമ്പതികൾ തമ്മിലുള്ള തർക്കങ്ങൾ കാരണം അമ്മ കുട്ടികളുമായി രാജ്യം വിടുന്നത് തടയാനാണ് പുതിയ നിയമം.

പിതാവിന്റെ സമ്മതമില്ലാതെ കുട്ടികളെ കൊണ്ടുപോകുന്നത് നിയമലംഘനമാണെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

#kuwait #new #travel #rule #children #need #father #approval

Next TV

Related Stories
ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

Jun 5, 2025 01:58 PM

ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം...

Read More >>
പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

Jun 4, 2025 10:54 AM

പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

സിംഗിൾ ടൂറിസ്റ്റ് വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും...

Read More >>
ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

Jun 3, 2025 10:35 AM

ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച്...

Read More >>
യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

Jun 2, 2025 12:45 PM

യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്കാര സമയം...

Read More >>
Top Stories










News Roundup