---
title: "#Wayanadmudflow | 'എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്ക് ഒപ്പമാണ്'; വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് സൗദി "
english_title: "#lost #people #Saudi #condoles #Wayanad #disaster"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/224457/lost-people-saudi-condoles-wayanad-disaster"
published_at: "2024-07-31T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa26fa6c190_77.jpg"
keywords: []
---

# #Wayanadmudflow | 'എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്ക് ഒപ്പമാണ്'; വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് സൗദി 

> **Lead Summary:** **റിയാദ്: [** വയനാട് ജില്ലയിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സൗദി അറേബ്യ അനുശോചനം അറിയിച്ചു.

## Article Content

**റിയാദ്: [** വയനാട് ജില്ലയിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സൗദി അറേബ്യ അനുശോചനം അറിയിച്ചു.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ഇന്ത്യൻ സർക്കാറിനും ജനതക്കും ഇന്ത്യയിലെ സൗദി എംബസി വഴിയാണ് അനുശോചനം അറിയിച്ചത്.

എക്‌സ്‌ പോസ്റ്റിലൂടെയാണ് അനുശോചനം അറിയിച്ചത്. എല്ലാം നഷ്‌ടപ്പെട്ട ജനങ്ങൾക്ക് ഒപ്പമാണ് തങ്ങളെന്ന് ഇന്ത്യയിലെ സൗദി എംബസി എക്സ‌സിൽ പോസ്‌റ്റ് ചെയ്‌ത അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ദാരുണമായ സംഭവത്തിൽ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുതുന്നതായും സന്ദേശത്തിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/224457/lost-people-saudi-condoles-wayanad-disaster)