ദോഹ: (gcc.truevisionnews.com)വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടി നിരവധി പേരുടെ ജീവന് നഷ്ടമായ ദുരന്തത്തില്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി.
ഈ മേഖലയിൽ പ്രയാസം അനുഭവിക്കുന്നവർക്ക് സാധ്യമായ സഹായങ്ങൾ ചെയ്യാനും യോഗം തീരുമാനിച്ചു. ദുരന്ത മേഖലയിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന ടീം വെൽഫെയറുമായി ചേർന്നുകൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
പ്രവാസി വെല്‍ഫയര്‍ ഖത്തർ സംസ്ഥാന കമ്മിറ്റിയംഗം ലത കൃഷ്ണയുടെ നേതൃത്വത്തില്‍ അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോൾ നാട്ടിൽ നടന്നുവരുന്നുണ്ട്.
ദുരന്തത്തിനിരയായവരുടെയും പ്രയാസമനുഭവിക്കുന്നവരുടെയും ഖത്തറിലെ ബന്ധുക്കള്‍ക്കായി പ്രവാസി വെല്‍ഫെയര്‍ ഹെൽപ് ഡെസ്കും ആരംഭിച്ചു.
സഹായങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി 66575877, 55630436 എന്നീ എന്നമ്പറുകളിൽ ബന്ധപ്പെടാം.
ഖത്തറിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജനറൽ സെക്രട്ടറി താസീൻ അമീൻ കൺവീനറായി കമ്മിറ്റിക്ക് രൂപം നൽകി നിരവധി പേരുടെ ജീവൻ നഷ്ടമാവുകയും, ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും, നിരവധി പേർ കാണാതാവുകയും വീടും സമ്പത്തും നഷ്ടമാവുകയും ചെയ്ത ദുരന്തത്തിന്റെ വ്യാപ്തി ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല.
അപകടം നടന്നയുടന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച സര്‍ക്കാര്‍ സംവിധാനങ്ങളും പ്രതികൂല സാഹചര്യത്തിലും ദുരന്തഭൂമിയില്‍ കുതിച്ചെത്തി കർമനിരതരായ ജീവന് രക്ഷ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും മരണനിരക്ക് അൽപമെങ്കിലും കുറച്ചത്.
ആവർത്തിക്കപ്പെടുന്ന പ്രകൃതി ദുരന്തങ്ങൾ പരിസ്ഥിതിയെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ പൊളിച്ച് എഴുതേണ്ടതുണ്ടെന്ന് ഓർമിപ്പിക്കുകയാണെന്ന് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റുമാരായ സാദിഖ് അലി, മജീദ് അലി, അനീസ് റഹ്മാന് മാള, ജനറല്‍ സെക്രട്ടറി താസീന്‍ അമീന്, ആക്ടിങ് ജനറല്‍ സെക്രട്ടറി റഷീദ് കൊല്ലം, മുനീഷ് എ.സി, മുഹമ്മദ് റാഫി, സകീന അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.
#pravasi #welfare #with #aid #to #disaster #land