---
title: "#Wayanadmudflow | ദുഃഖത്തിൽ പങ്കുചേരുന്നു; വയനാട് മുണ്ടക്കൈ ദുരന്തത്തിൽ അനുശോചനം അറിയിച്ച് ഫുജൈറ കിരീടവകാശി "
english_title: "#sharing #grief #Fujairah #crown #prince #expresses #condolences #Wayanad #Mundakai #disaster"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/224668/sharing-grief-fujairah-crown-prince-expresses-condolences-wayanad-mundakai-disaster"
published_at: "2024-08-01T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab46c8a6d42_78.jpg"
keywords: []
---

# #Wayanadmudflow | ദുഃഖത്തിൽ പങ്കുചേരുന്നു; വയനാട് മുണ്ടക്കൈ ദുരന്തത്തിൽ അനുശോചനം അറിയിച്ച് ഫുജൈറ കിരീടവകാശി 

> **Lead Summary:** **ഫുജൈറ: [** വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ ഫുജൈറ കിരീടാവകാശി അനുശോചനം അറിയിച്ചു.

## Article Content

**ഫുജൈറ: [** വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ ഫുജൈറ കിരീടാവകാശി അനുശോചനം അറിയിച്ചു.

കേരളത്തിലെ സഹോദര ങ്ങളുടെയും കുടുംബങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം അതിജീ വനത്തിനായി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അറബി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.

'കേരളത്തിലെ വയനാട്ടിൽ മഴക്കെടുതിയിലും ഉരുൾപൊട്ടലിൽ ജീവഹാനി സംഭ വിച്ചവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു.

ഉറ്റവർ നഷ്‌ടമായവരുടെ ബന്ധുക്കളുടെ സമാധാനത്തിനും ഗുരുതരമായി പരിക്കേറ്റവരുടെ ആശ്വാസത്തിനായും പ്രാർത്ഥിക്കുന്നു', കിരീടവകാശി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/224668/sharing-grief-fujairah-crown-prince-expresses-condolences-wayanad-mundakai-disaster)