---
title: "#bodyfound | ജിസാനില്‍ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ ഒഴുക്കിൽപ്പെട്ടു; ഭാര്യയുടെ മൃതദേഹം കണ്ടെത്തി "
english_title: "#Couple #car #washed #Jizan #wife #bodyfound"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/224729/couple-car-washed-jizan-wife-bodyfound"
published_at: "2024-08-01T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab68b8871f4_bbv.jpg"
keywords: []
---

# #bodyfound | ജിസാനില്‍ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ ഒഴുക്കിൽപ്പെട്ടു; ഭാര്യയുടെ മൃതദേഹം കണ്ടെത്തി 

> **Lead Summary:** **ജിസാന്‍: [** തെക്കുകിഴക്കന്‍ ജിസാനില്‍ അഹദ് അല്‍മസാരിഹയില്‍ സൗദി ദമ്പതികള്‍ സഞ്ചരിച്ച കാര്‍ ഒഴുക്കില്‍ പെട്ടു.

## Article Content

**ജിസാന്‍: [** തെക്കുകിഴക്കന്‍ ജിസാനില്‍ അഹദ് അല്‍മസാരിഹയില്‍ സൗദി ദമ്പതികള്‍ സഞ്ചരിച്ച കാര്‍ ഒഴുക്കില്‍ പെട്ടു.

അല്‍ആരിദയെയും അഹദ് അല്‍മസാരിഹയെയും ബന്ധിപ്പിക്കുന്ന റോഡിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് വാദി മസല്ലയില്‍ വെച്ച് ദമ്പതികളുടെ കാര്‍ ഒഴുക്കില്‍പ്പെട്ടത്.

സിവില്‍ ഡിഫന്‍സ് അധികൃതരും സൗദി പൗരന്മാരും വൊളന്റിയർമാരും നടത്തിയ തിരച്ചിലിൽ ഭാര്യയുടെ മൃതദേഹം കണ്ടെത്തി.

ഭര്‍ത്താവിന് വേണ്ടി തിരച്ചിലുകള്‍ തുടരുകയാണ്. ദമ്പതികളുടെ കാര്‍ ഒഴുക്കില്‍ പെട്ടതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ സാമൂഹികമാധ്യമത്തിലൂടെ പുറത്തുവന്നു.

ബുധനാഴ്ച കനത്ത മഴക്കാണ് ജിസാൻ പ്രവിശ്യ സാക്ഷ്യം വഹിച്ചത്. ഇതേ തുടര്‍ന്ന് പ്രവിശ്യയില്‍ ഏതാനും സ്ഥലങ്ങളില്‍ മലവെള്ളപ്പാച്ചിലുണ്ടായി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/224729/couple-car-washed-jizan-wife-bodyfound)