---
title: "#death | കോഴിക്കോട്​ സ്വദേശി റിയാദിൽ അന്തരിച്ചു "
english_title: "#native #Kozhikode #passedaway #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/224789/native-kozhikode-passedaway-riyadh"
published_at: "2024-08-01T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab9d2ae7f70_yuy.jpg"
keywords: []
---

# #death | കോഴിക്കോട്​ സ്വദേശി റിയാദിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: [ ** കുടുംബസമേതം റിയാദിൽ താമസിക്കുന്ന മലയാളി അസുഖത്തെ തുടർന്ന്​ അന്തരിച്ചു. കോഴിക്കോട് കക്കോടി പാലത്ത് മണ്ടോടി വീട്ടിൽ ഷഹീദ് റിയാദിലെ ദറിയ ആശുപത്രിയിലാണ്​ മരിച്ചത്​.

## Article Content

**റിയാദ്: [ ** കുടുംബസമേതം റിയാദിൽ താമസിക്കുന്ന മലയാളി അസുഖത്തെ തുടർന്ന്​ അന്തരിച്ചു. കോഴിക്കോട് കക്കോടി പാലത്ത് മണ്ടോടി വീട്ടിൽ ഷഹീദ് റിയാദിലെ ദറിയ ആശുപത്രിയിലാണ്​ മരിച്ചത്​.

റിയാദിൽ നിന്ന് 80 കിലോമീറ്റർ അകലെ സദൂസ്​ എന്ന സ്ഥലത്താണ്​ കുടുംബ​വുമായി കഴിഞ്ഞിരുന്നത്​.

സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: അദ്രുമാൻ കുട്ടി, മാതാവ്: ആയിഷ, ഭാര്യ: ഫാസില ബീവി, മകൻ: ഫായിസ്​.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ മകൻ ഫായി​സിനോടൊപ്പം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, നജീബ് നെല്ലാംകണ്ടി എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/224789/native-kozhikode-passedaway-riyadh)