---
title: "#militarymoves | ,‘സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്ക് കു​വൈ​ത്ത് മ​ണ്ണ് അ​നു​വ​ദി​ക്കി​ല്ല’"
english_title: "#kuwait #soil #will #not #allow #for #military #moves"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/224859/kuwait-soil-will-not-allow-for-military-moves"
published_at: "2024-08-02T08:40:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac4e5cec537_kuwait.jpg"
keywords: []
---

# #militarymoves | ,‘സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്ക് കു​വൈ​ത്ത് മ​ണ്ണ് അ​നു​വ​ദി​ക്കി​ല്ല’

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:**അ​യ​ൽ​ക്കാ​ർ​ക്കും സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും എ​തി​രെ സൈ​നി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ രാ​ജ്യ​ത്തി​ന്റെ ഭൂ​മി​യോ വ്യോ​മാ​തി​ർ​ത്തി​യോ ഉ​പ​യോ​ഗി​ക്കാ​ൻ കു​വൈ​ത്ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് കേ​ണ​ൽ ഹ​മ​ദ് അ​ൽ സ​ഖ​ർ.

## Article Content

**കു​വൈ​ത്ത് സി​റ്റി:**അ​യ​ൽ​ക്കാ​ർ​ക്കും സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും എ​തി​രെ സൈ​നി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ രാ​ജ്യ​ത്തി​ന്റെ ഭൂ​മി​യോ വ്യോ​മാ​തി​ർ​ത്തി​യോ ഉ​പ​യോ​ഗി​ക്കാ​ൻ കു​വൈ​ത്ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് കേ​ണ​ൽ ഹ​മ​ദ് അ​ൽ സ​ഖ​ർ.

അ​യ​ൽ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​നു​ള്ള ലോ​ഞ്ച്പാ​ഡാ​യി കു​വൈ​ത്തി​നെ ഒ​രി​ക്ക​ലും ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം സൈ​നി​ക പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

ഹ​മാ​സ് മേധാവി ഇ​സ്മാ​ഈൽ ഹ​നി​യ്യ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന് പി​റ​കെ മേ​ഖ​ല​യി​ൽ രൂ​പ​പ്പെ​ട്ട പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​നി​ടെ​യാ​ണ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/224859/kuwait-soil-will-not-allow-for-military-moves)