---
title: "#founddead | താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു "
english_title: "#body #youth #founddead #residence #brought #home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/224977/body-youth-founddead-residence-brought-home"
published_at: "2024-08-02T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac998b7c59a_ghg.jpg"
keywords: []
---

# #founddead | താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു 

> **Lead Summary:** **അൽ ഹസ: [** താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു.

## Article Content

**അൽ ഹസ: [** താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു.

കന്യാകുമാരി ജില്ലയിൽ, പണ്ടാരക്കാട്ട്, പാലവിള, അജി ജെയിംസ്(42) നെ ജൂലൈ 14 നായിരുന്നു അൽഹസയിലെ താമസയിടത്ത് മരിച്ച നിലയിൽ സഹപ്രവർത്തകർ കണ്ടെത്തിയത്.

ആറ് വർഷമായി ഹഫൂഫ്, മസ്റോയിയലിൽ കെട്ടിട നിർമ്മാണരംഗത്ത് ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ ടി. അനിത, നഴ്സിങ് വിദ്യാർഥിനികളായ എ. ജിൻസിമോൾ, എ. അബി എന്നിവർ മക്കളാണ്.

നവോദയ കേന്ദ്ര പ്രസിഡന്‍റ് ഹനീഫ മൂവാറ്റുപുഴ, അൽഹസ ഹഫൂഫ് സാമൂഹികക്ഷേമ കൺവീനർ സുനിൽകുമാർ തലശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തീകരിച്ചു.

മൃതദേഹം ഇന്നലെ രാത്രി ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/224977/body-youth-founddead-residence-brought-home)