---
title: "#wayanadMudflow | ഇ​നി അ​വ​ന്തി​ക മാ​ത്രം; ക​ണ്ണീ​ർ​നോ​വാ​യി കു​ടും​ബ​ത്തി​​ലെ 10 പേ​ർ "
english_title: "#Now #Avantika #only #10 #members #family #tearfully"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/224995/now-avantika-only-10-members-family-tearfully"
published_at: "2024-08-02T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aca3f5183d2_death.jpg"
keywords: []
---

# #wayanadMudflow | ഇ​നി അ​വ​ന്തി​ക മാ​ത്രം; ക​ണ്ണീ​ർ​നോ​വാ​യി കു​ടും​ബ​ത്തി​​ലെ 10 പേ​ർ 

> **Lead Summary:** **മ​നാ​മ: **മു​ണ്ട​ക്കൈ​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​യാ​യ സ​രി​ത കു​മാ​റി​ന് ന​ഷ്ട​മാ​യ​ത് 10 ബ​ന്ധു​ക്ക​ളെ​യാ​ണ്.

## Article Content

**മ​നാ​മ: **മു​ണ്ട​ക്കൈ​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​യാ​യ സ​രി​ത കു​മാ​റി​ന് ന​ഷ്ട​മാ​യ​ത് 10 ബ​ന്ധു​ക്ക​ളെ​യാ​ണ്.

സ​രി​ത​യു​ടെ ചേ​ച്ചി​യു​ടെ വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങി​യ ബ​ന്ധു​ക്ക​ളും പ​രി​സ​ര​വാ​സി​ക​ളു​മാ​യ 10 പേ​രെ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ കൊ​ണ്ടു​പോ​യി.

എ​ട്ടു​വ​യ​സ്സു​കാ​രി അ​വ​ന്തി​ക മാ​ത്ര​മാ​ണ് ബാ​ക്കി​യാ​യ​ത്.മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ സ​രി​ത​യു​ടെ സ​ഹോ​ദ​രി രജിത വി​വാ​ഹ​ശേ​ഷം ഭ​ർ​ത്താ​വി​ന്റെ വീ​ടാ​യ മു​ണ്ട​ക്കൈ​യി​ലാ​യി​രു​ന്നു താ​മ​സം.

മു​​ണ്ട​ക്കൈ​യി​ലെ വീ​ട്ടി​ൽ സ​ഹോ​ദ​രി ഭ​ർ​ത്താ​വി​ന്റെ അ​മ്മ നാ​ഗ​മ്മ​യും (78) മ​റ്റു മ​ക്ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും കു​ഞ്ഞു​ങ്ങ​ളും ദു​ര​ന്ത ദി​വ​സം അ​ടി​വാ​ര​ത്തെ വീ​ട്ടി​ലാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് സ​രി​ത പ​റ​യു​ന്നു.

മ​ഴ ശ​ക്ത​മാ​യ​പ്പോ​ൾ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ളെ​ല്ലാം നാ​ഗ​മ്മ​യു​ടെ വീ​ട്ടി​ൽ ഒ​ന്നി​ച്ചു​കൂ​ടു​ക​യാ​യി​രു​ന്നു. അ​ത് കൂ​ട്ട ദു​ര​ന്ത​ത്തി​ലേ​ക്കാ​ണ് വ​ഴി​വെ​ച്ച​തെ​ന്നു മാ​ത്രം.

നാ​ഗ​മ്മ​ക്ക് പു​റ​മെ മ​ക​ൾ മ​രു​താ (48), മ​രു​ത​യു​ടെ ഭ​ർ​ത്താ​വ് രാ​ജ​ൻ (59), മ​ക്ക​ളാ​യ ഷി​ജു (23), ജി​നു (26), ജി​നു​വി​ന്റെ ഭാ​ര്യ പ്രി​യ​ങ്ക (23), സ​ഹോ​ദ​ര​ന്റെ മ​ക​ൾ വി​ജ​യ​ല​ക്ഷ്മി (30), അ​വ​രു​ടെ ഭ​ർ​ത്താ​വ് പ്ര​ശോ​ഭ് (38), മ​ക​ൻ അ​ശ്വി​ൻ (14) എ​ന്നി​വ​രാണ് വീട്ടിൽ ഉണ്ടായിരുന്നത്.

ഇതിൽ ഏഴുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മ​രു​ത​യു​ടെ മ​ക​ൾ ആ​ൻ​ഡ്രി​യ​ (15), പ്ര​ശോ​ഭ്, ജി​നു​ എ​ന്നി​വരുടെ മൃതദേഹം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ര​ക്ഷ​പ്പെ​ട്ട അ​വ​ന്തി​ക വി​ജ​യ​ല​ക്ഷ്മി​യു​ടെ​യും പ്ര​ശോ​ഭി​ന്റെ​യും മ​ക​ളാ​ണ്.

ആ​രോ കൈ​യി​ലെ​ടു​ത്തോ​ടി​യ​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് അ​വ​ന്തി​ക ര​ക്ഷ​പ്പെ​ട്ട​ത്. അ​വ​ന്തി​ക​യു​ടെ പി​താ​വി​ന്റെ ബ​ന്ധു​ക്ക​ളാ​ണ് ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ കൂ​ടെ​യു​ള്ള​ത്.

മ​രി​ച്ച ഷി​ജു കാ​മ​റ അ​സി​സ്റ്റ​ന്റാ​യി​രു​ന്നു. ഫെ​ഫ്ക അം​ഗ​മാ​യി​രു​ന്ന ഷി​ജു നി​ര​വ​ധി സീ​രി​യ​ലു​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ചി​ര​പ​രി​ചി​ത​രാ​യ ബ​ന്ധു​ക്ക​ൾ​ക്കു​ണ്ടാ​യ ദു​ര​ന്തം സ​ഹി​ക്കാ​വു​ന്ന​ത​ല്ലെ​ന്ന് 10 വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ലു​ള്ള സ​രി​ത ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

ഭ​ർ​ത്താ​വ് മീ​നാ​കു​മാ​റി​നൊ​പ്പം ഗു​ദൈ​ബി​യ​യി​ൽ താ​മ​സി​ക്കു​ന്ന സ​രി​ത സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/224995/now-avantika-only-10-members-family-tearfully)