---
title: "യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്"
english_title: "covid added 2629 people in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/22501/covid-added-2629-people-in-the-uae"
published_at: "2022-01-24T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eed1d75e7d0_corona.jpg"
keywords: []
---

# യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

> **Lead Summary:** **അബുദാബി : **യുഎഇയില്‍ ഇന്ന് 2,629 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,115 പേരാണ് രോഗമുക്തരായത്.

## Article Content

**അബുദാബി : **യുഎഇയില്‍ ഇന്ന് 2,629 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,115 പേരാണ് രോഗമുക്തരായത്.

രാജ്യത്ത് കൊവിഡ് ബാധിച്ച് അഞ്ച് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,99,001 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,28,328 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,69,458 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.

2,219 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 56,651 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/22501/covid-added-2629-people-in-the-uae)