താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു
Jan 24, 2022 09:54 PM | By Vyshnavy Rajan

റിയാദ് : മംഗളുരു സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍ ഹൃദയാഘാതം കാരണം മരണപ്പെട്ടു. ബെളത്തങ്ങാടി സ്വദേശി അബ്ദുൽ ഹമീദ് (53) ആണ് ബിഷ കിങ് അബ്ദുള്ള ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചക്ക് റൂമിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അല്‍പസമയം കഴിഞ്ഞ് മരണപ്പെടുകയായിരുന്നു. ബിഷയിലെ അറിയപ്പെടുന്ന ഖുബൂസ് കമ്പനിയിൽ നിരവധി വർഷങ്ങളായി സെയിൽസിലും പർച്ചേസിലുമായി ജോലി ചെയ്‍തുവരികയായിരുന്നു.

നാട്ടിൽ ലീവിന് പോയി വന്നിട്ട് ഏകദേശം രണ്ട് വർഷമായി. മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കുന്നതിന് വേണ്ടി ഭാര്യാ സഹോദരന്മാർ അൽഖോബാറിൽ നിന്ന് ബീഷയിൽ എത്തിച്ചേർന്നിട്ടുണ്ട്. ആവശ്യമായ സഹായങ്ങളുമായി ബിഷയിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ അബുൽ റഹീം പാലുവള്ളി, റഫീഖ് കാലടി എന്നിവർ കൂടെയുണ്ട്.

കോൺസുലേറ്റിൽ നിന്നുള്ള ആവശ്യമായ രേഖകൾ ശരിയാക്കാൻ സഹായിച്ചത് ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫയർ ഇൻ ചാർജും ജിദ്ദ കോൺസുലേറ്റ് സാമൂഹ്യക്ഷേമ വിഭാഗം അംഗവുമായ ഹനീഫ മഞ്ചേശ്വരം ആയിരുന്നു. ഭാര്യ മുംതാസ് ബീഗം. മക്കൾ: തസ്ലീമ, സിദ്റത്ത്, സുഹൈൽ. അബ്ദുൽ മുത്തലിബ് (ബീഷ). മാതൃസഹോദരനാണ്.

Health at the place of residence; The expatriate died at the hospital

Next TV

Related Stories
അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

May 17, 2022 04:35 PM

അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

അമീർകപ്പ് ഫുട്ബാൾ ഫൈനൽ...

Read More >>
സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

May 17, 2022 04:27 PM

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി...

Read More >>
മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

May 17, 2022 04:22 PM

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം...

Read More >>
മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

May 16, 2022 10:11 PM

മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

മലയാളി നഴ്​സ്​ നാട്ടിൽ...

Read More >>
മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

May 16, 2022 05:57 PM

മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​...

Read More >>
കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അധികൃതര്‍

May 16, 2022 05:43 PM

കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അധികൃതര്‍

കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി...

Read More >>
Top Stories