---
title: "#execution | മരണത്തിന്റെ വക്കോളം എത്തി മടക്കം; വധശിക്ഷയ്ക്ക് തൊട്ടുമുൻപ് മകളുടെ കൊലയാളിക്ക് മാപ്പ് നൽകി പിതാവ് "
english_title: "#Return #brink #death #father #pardoned #daughter #killer #execution"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/225105/return-brink-death-father-pardoned-daughter-killer-execution"
published_at: "2024-08-02T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66acf630e6ee8_hjkjh.jpg"
keywords: []
---

# #execution | മരണത്തിന്റെ വക്കോളം എത്തി മടക്കം; വധശിക്ഷയ്ക്ക് തൊട്ടുമുൻപ് മകളുടെ കൊലയാളിക്ക് മാപ്പ് നൽകി പിതാവ് 

> **Lead Summary:** **ഏദൻ: [** വധശിക്ഷയ്ക്ക് തൊട്ടുമുൻപ് മകളുടെ കൊലയാളിക്ക് മാപ്പ് നൽകി പിതാവ്.

## Article Content

**ഏദൻ: [** വധശിക്ഷയ്ക്ക് തൊട്ടുമുൻപ് മകളുടെ കൊലയാളിക്ക് മാപ്പ് നൽകി പിതാവ്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലപാതക കേസിലെ പ്രതി ഹുസൈൻ ഫർഹറയാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ശിക്ഷ നടപ്പിലാക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇബ്രാഹിം അൽബക്‌രി തൻ്റെ മകളെ വെടിവെച്ച് കൊന്ന പ്രതിയ്ക്ക് മാപ്പ് നൽകിയത്.

വധശിക്ഷയ്ക്ക് തൊട്ടുമുൻപ് മകളുടെ കൊലയാളിക്ക് മാപ്പ് നൽകുന്നതായി ഇബ്രാഹിം അൽ ബക്‌രി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ ബലിപെരുന്നാൾ ദിനത്തിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

ഇബ്രാഹിം അൽബക്‌രിയുടെ മകൾ ഹനീനെയെ പ്രതി ഹുസൈൻ ഹർഹറ വെടിവച്ചുകൊല്ലുകയായിരുന്നു. ഇതേ ആക്രമണത്തിൽ ഇബ്രാഹിമിന്റെ മറ്റൊരു മകൾ റാവിയക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

അൽമൻസൂറ നഗരത്തിലെ അൽകുഥൈരി സ്ട്രീറ്റിൽ ഇബ്രാഹിമിനൊപ്പം സഞ്ചരിക്കുകയായിരുന്നു മക്കളായ ഹനീനും റാവിയയും.

യാത്രയിൽ ഇബ്രാഹിം അൽബക്‌രി ഓടിച്ച കാർ അൽകുഥൈരി സ്ട്രീറ്റിൽ പ്രതിയായ ഹുസൈൻ ഹർഹറ ഓടിച്ച കാറിൽ ഇടിച്ചതാണ് വെടിവയ്പ്പിലും മരണത്തിലും കലാശിച്ചത്.

പ്രകോപിതനായ ഹുസൈൻ ഹർഹറ തോക്ക് പുറത്തെടുത്ത് ഇബ്രാഹിം അൽബക്‌രിയുടെ കാറിനു നേരെ നിറയൊഴിച്ചു.

ഹനീൻ സംഭവസ്ഥലത്ത് മരിച്ചു. റാവിയക്ക് ഗുരുതരമായി പരുക്കേറ്റു. വിചാരണകൾക്കൊടുവിൽ ഹുസൈൻ ഫർഹറക്ക് വധശിക്ഷ വിധിച്ചു.

കോടതിയിൽ സമർപ്പിച്ച അപ്പീലുകളെല്ലാം തള്ളിയതോടെ ഓഗസ്റ്റ് മൂന്നാം തീയതി ഹുസൈൻ ഫർഹറയുടെ ശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചു. യെമനിൽ വധശിക്ഷ നടപിലാക്കുന്നത് പ്രതികളെ വാൾ ഉപയോഗിച്ച് കൊലപ്പെടുത്തിയോ വെടിവച്ചോ ആണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/225105/return-brink-death-father-pardoned-daughter-killer-execution)