---
title: "#Heavyheat | ക​ന​ത്ത ചൂ​ടി​നൊ​പ്പം പൊ​ടി​ക്കാ​റ്റും; പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ ജ​നം"
english_title: "#Heavyheat #dusty #winds #People #go #out"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/225275/heavyheat-dusty-winds-people-go-out"
published_at: "2024-08-03T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66adf6c428c00_II.jpg"
keywords: []
---

# #Heavyheat | ക​ന​ത്ത ചൂ​ടി​നൊ​പ്പം പൊ​ടി​ക്കാ​റ്റും; പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ ജ​നം

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** രാ​ജ്യ​ത്ത് വെ​ള്ളി​യാ​ഴ്ച ക​ന​ത്ത ചൂ​ടി​നൊ​പ്പം പൊ​ടി​ക്കാ​റ്റും രൂ​പം​കൊ​ണ്ടു. രാ​വി​ലെ മു​ത​ൽ പ്ര​ക​ട​മാ​യ കാ​റ്റ് മി​ക്ക​യി​ട​ത്തും പൊ​ടി​പ​ട​ല​ങ്ങ​ൾ പ​ട​ർ​ത്തി.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** രാ​ജ്യ​ത്ത് വെ​ള്ളി​യാ​ഴ്ച ക​ന​ത്ത ചൂ​ടി​നൊ​പ്പം പൊ​ടി​ക്കാ​റ്റും രൂ​പം​കൊ​ണ്ടു. രാ​വി​ലെ മു​ത​ൽ പ്ര​ക​ട​മാ​യ കാ​റ്റ് മി​ക്ക​യി​ട​ത്തും പൊ​ടി​പ​ട​ല​ങ്ങ​ൾ പ​ട​ർ​ത്തി.

മൈ​താ​ന​ങ്ങ​ളി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​പൊ​ങ്ങി​യ കാ​റ്റി​നൊ​പ്പം പൊ​ടി​പ​ട​ല​ങ്ങ​ൾ ദൂ​ര​ങ്ങ​ളി​ലേ​ക്ക് വ​രെ വ്യാ​പി​ച്ചു. കാ​റ്റ് കാ​ഴ്ച കു​റ​ക്കാ​നും മ​റ്റു പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ​ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.അ​തി​നി​ടെ വെ​ള്ളി​യാ​ഴ്ച​യും രാ​ജ്യ​ത്ത് ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ടു. രാ​ജ്യം ഇ​പ്പോ​ൾ വേ​ന​ലി​ലെ മി​ർ​സാം സീ​സ​ണി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണ് ഈ ​സീ​സ​ണി​ന്റെ സ​വി​ശേ​ഷ​ത. ഈ ​ഘ​ട്ട​ത്തി​ൽ ചൂ​ട് അ​തി​ന്റെ ഏ​റ്റ​വും തീ​വ്ര​മാ​യ ഉ​യ​ർ​ച്ച​യി​ലെ​ത്തും.

തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ​ർ​പ്പം വ​ർ​ധി​ക്കും. മി​ർ​സാം സീ​സ​ണി​ൽ പ​ക​ലി​ന്റെ ദൈ​ർ​ഘ്യം 13 മ​ണി​ക്കൂ​റും 36 മി​നി​റ്റും വ​രെ നീ​ളും.

രാ​ത്രി 11 മ​ണി​ക്കൂ​റും 24 മി​നി​റ്റാ​യി ചു​രു​ങ്ങും. മി​ർ​സാം സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ താ​പ​നി​ല ക്ര​മാ​നു​ഗ​ത​മാ​യി കു​റ​യു​ക​യും വേ​ന​ൽ​ക്കാ​ല​ത്തി​ന്റെ അ​വ​സാ​ന​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/225275/heavyheat-dusty-winds-people-go-out)