---
title: "#drowned | മസ്‌കത്ത് ഗവർണറേറ്റിലെ സീബ് ബീച്ചിൽ പ്രവാസി മുങ്ങിമരിച്ചു "
english_title: "#expatriate #drowned #SeebBeach #MuscatGovernorate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/225567/expatriate-drowned-seebbeach-muscatgovernorate"
published_at: "2024-08-04T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af8ba22caaf_drowed.jpg"
keywords: []
---

# #drowned | മസ്‌കത്ത് ഗവർണറേറ്റിലെ സീബ് ബീച്ചിൽ പ്രവാസി മുങ്ങിമരിച്ചു 

> **Lead Summary:** **മസ്‌കത്ത്: [** മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ ബീച്ചിൽ വീണ്ടും മുങ്ങിമരണം.

## Article Content

**മസ്‌കത്ത്: [** മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ ബീച്ചിൽ വീണ്ടും മുങ്ങിമരണം.

സുഡാൻ സ്വദേശിയായ പ്രവാസി മരിച്ചതായും മറ്റൊരാളെ രക്ഷപ്പെടുത്തിയതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം സീബ് വിലായത്തിലെ അൽ സഫിനാത്ത് പ്രദേശത്ത് കുളിക്കാനിറങ്ങിയ നാല് പേർ ഒഴുക്കിൽ പെടുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു.

നാല് പേരെയാണ് രക്ഷപ്പെടുത്തിയത്. മരിച്ചയാളും രക്ഷപ്പെട്ടവരും ഒമാനി പൗരൻമാരാണ്.

കടലിൽ നീന്താൻ ഇറങ്ങുന്നവർ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും കുട്ടികളുടെയും മറ്റും സുരക്ഷ ഉറപ്പുവരുത്തണമെന്നും റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/225567/expatriate-drowned-seebbeach-muscatgovernorate)