---
title: "#tobacco | ഒമാനില്‍ വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി"
english_title: "#Huge #quantity #tobacco #products #seized #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/225701/huge-quantity-tobacco-products-seized-oman"
published_at: "2024-08-05T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b07b2491084_arrest.jpg"
keywords: []
---

# #tobacco | ഒമാനില്‍ വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

> **Lead Summary:** **മസ്കറ്റ്: **ഒമാനില്‍ വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

## Article Content

**മസ്കറ്റ്: **ഒമാനില്‍ വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് ട്രക്കില്‍ കടത്തുകയായിരുന്ന 2,000 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി.

സീബ് വിലായത്തില്‍ ഒരു ട്രക്കില്‍ നിന്നാണ് കോംപ്ലിയന്‍സ് ആന്‍ഡ് റിസ്ക് അസസ്മെന്‍റ് വകുപ്പ് പുകയില ഉല്‍പ്പന്നങ്ങളുമായി പ്രതിയെ പിടികൂടിയത്.

ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/225701/huge-quantity-tobacco-products-seized-oman)