---
title: "#arrest |  കാ​റി​ന്​ വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റ്​; ഷാ​ർ​ജ​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ"
english_title: "#fake #number #plate #car #one #person #under #arrest #sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/225915/fake-number-plate-car-one-person-under-arrest-sharjah"
published_at: "2024-08-06T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b18fbab5c69_cell.jpg"
keywords: []
---

# #arrest |  കാ​റി​ന്​ വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റ്​; ഷാ​ർ​ജ​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

> **Lead Summary:** **ഷാ​ർ​ജ:** വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റു​വെ​ച്ച്​ ഓ​ടി​യ കാ​ർ പി​ന്തു​ട​ർ​ന്ന്​ പി​ടി​കൂ​ടി ഷാ​ർ​ജ പൊ​ലീ​സ്. സം​ഭ​വ​ത്തി​ൽ അ​റ​ബ്​ വം​ശ​ജ​നാ​യ ഡ്രൈ​വ​റെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

## Article Content

**ഷാ​ർ​ജ:** വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റു​വെ​ച്ച്​ ഓ​ടി​യ കാ​ർ പി​ന്തു​ട​ർ​ന്ന്​ പി​ടി​കൂ​ടി ഷാ​ർ​ജ പൊ​ലീ​സ്. സം​ഭ​വ​ത്തി​ൽ അ​റ​ബ്​ വം​ശ​ജ​നാ​യ ഡ്രൈ​വ​റെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

യു.​എ.​ഇ​യി​ൽ സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തി​യ ഒ​മാ​ൻ പൗ​ര​ന്‍റെ പ​രാ​തി​യി​ലാ​ണ്​ പൊ​ലീ​സ്​ അ​തി​വേ​ഗ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ത്ത​ത്.

ഇ​ദ്ദേ​ഹം താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ന്‍റെ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ലാ​ണ്​ ത​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ അ​തേ ന​മ്പ​ർ പ്ലേ​റ്റു​ള്ള മ​റ്റൊ​രു വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്​.

തു​ട​ർ​ന്ന്​ ഇ​ദ്ദേ​ഹം ഇ​ക്കാ​ര്യം ​ഷാ​ർ​ജ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി ല​ഭി​ച്ച ഉ​ട​ൻ പ്ര​ത്യേ​ക ടീം ​രൂ​പ​വ​ത്​​ക​രി​ച്ച ഷാ​ർ​ജ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും വാ​ഹ​നം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

എ​ന്നാ​ൽ പൊ​ലീ​സ്​ എ​ത്തു​മ്പോ​ഴേ​ക്കും അ​തി​വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​യ വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്ന്​ പി​ടി​കൂ​ടി​യാ​ണ്​ ഡ്രൈ​വ​റാ​യ അ​റ​ബ്​ വം​ശ​ജ​നെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പൊ​ലീ​സി​​ന്‍റെ ദ്രു​ത​ഗ​തി​യി​ലു​ള്ള ന​ട​പ​ടി​യി​ൽ ഒ​മാ​നി പൗ​ര​ൻ ന​ന്ദി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/225915/fake-number-plate-car-one-person-under-arrest-sharjah)