#visaviolation | സ​ന്ദ​ർ​ശ​ന വി​സ നി​യ​മ​ലം​ഘ​നം: നി​ര​വ​ധി പേ​ർ പി​ടി​യി​ൽ; കു​ടും​ബ​ത്തെ നാ​ടു​ക​ട​ത്തും

#visaviolation | സ​ന്ദ​ർ​ശ​ന വി​സ നി​യ​മ​ലം​ഘ​നം: നി​ര​വ​ധി പേ​ർ പി​ടി​യി​ൽ; കു​ടും​ബ​ത്തെ നാ​ടു​ക​ട​ത്തും
Aug 6, 2024 08:46 AM | By Jain Rosviya

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com)വി​സ നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

വി​സ സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും രാ​ജ്യ​ത്ത് തു​ട​രു​ന്ന നി​ര​വ​ധി​പേ​രെ പി​ടി​കൂ​ടി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​ത്ത​ര​ക്കാ​രു​ടെ സ്​​പോ​ൺ​സ​ർ​മാ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രെ നാ​ടു​ക​ട​ത്താ​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്.

ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും കു​വൈ​ത്തി​ൽ തു​ട​രു​ന്ന ജോ​ർ​ഡ​ൻ കു​ടും​ബ​ത്തെ നാ​ടു​ക​ട​ത്തു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കു​വൈ​ത്തി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന ജോ​ർ​ഡ​ൻ നി​വാ​സി ഭാ​ര്യ​യെ​യും കു​ട്ടി​ക​ളെ​യും കു​ടും​ബ സ​ന്ദ​ർ​ശ​ന വി​സ​യി​ൽ കു​വൈ​ത്തി​ൽ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും കു​ടും​ബം കു​വൈ​ത്തി​ൽ​ത​ന്നെ തു​ട​ർ​ന്നു. ഇ​തി​നാ​ലാ​ണ് ന​ട​പ​ടി.

ഭ​ർ​ത്താ​വി​നെ​യും കു​ടും​ബ​ത്തോ​ടൊ​പ്പം നാ​ടു​ക​ട​ത്തും. ദീ​ർ​ഘ​കാ​ല​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്ന കു​ടും​ബ സ​ന്ദ​ർ​ശ​ന വി​സ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.

ഒ​രു മാ​സ​ത്തേ​ക്ക് അ​നു​വ​ദി​ക്കു​ന്ന സ​ന്ദ​ർ​ശ​ന വി​സ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ചാ​ൽ രാ​ജ്യം വി​ടു​മെ​ന്ന് വി​സ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം സ​ത്യ​വാ​ങ്മൂ​ല​വും നി​ർ​ബ​ന്ധ​മാ​ണ്.

താ​മ​സ കാ​ല​യ​ള​വ് ലം​ഘി​ച്ചാ​ൽ സ​ന്ദ​ർ​ശ​ക​നും സ്പോ​ൺ​സ​റും നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ൽ ആ​നു​കൂ​ല്യ​മോ മ​യ​പ്പെ​ട​ലോ ഉ​ണ്ടാ​കി​ല്ല.

നി​യ​മ​ന​ട​പ​ടി​ക​ളും നാ​ടു​ക​ട​ത്ത​ലും ഒ​ഴി​വാ​ക്കാ​ൻ അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി പാ​ലി​ക്കാ​ൻ എ​ല്ലാ സ​ന്ദ​ർ​ശ​ക​രോ​ടും മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

#violation #visiting #visa #rules #several #people #arrested #family #will #deported

Next TV

Related Stories
#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

Sep 1, 2024 09:44 AM

#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

കടൽ ക്ഷോഭത്തിന് മുന്നറിയിപ്പുണ്ടെങ്കിലും രാജ്യത്ത് കാലാവസ്ഥ...

Read More >>
#newlabourlaw | തൊഴിലാളികൾക്ക് ആശ്വാസം; യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ

Aug 30, 2024 11:16 AM

#newlabourlaw | തൊഴിലാളികൾക്ക് ആശ്വാസം; യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ

തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം...

Read More >>
#dubaidutyfree | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യശാലികളായി മലയാളികൾ; എട്ടര കോടി രൂപ സമ്മാനം

Aug 28, 2024 11:18 PM

#dubaidutyfree | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യശാലികളായി മലയാളികൾ; എട്ടര കോടി രൂപ സമ്മാനം

ഈ മാസം 2-ന് ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിൽ നിന്നാണ് ആസിഫ് മതിലകത്ത് ടിക്കറ്റ്...

Read More >>
#touristsvisa | വീസ രഹിത യാത്രയ്ക്ക് ഇന്ത്യക്കാർക്ക് അവസരവുമായി ഈ രാജ്യം; ഗൾഫ് രാജ്യങ്ങൾക്കും നേട്ടം

Aug 23, 2024 04:23 PM

#touristsvisa | വീസ രഹിത യാത്രയ്ക്ക് ഇന്ത്യക്കാർക്ക് അവസരവുമായി ഈ രാജ്യം; ഗൾഫ് രാജ്യങ്ങൾക്കും നേട്ടം

ഇന്ത്യയിലേക്കും ടൂറിസ്റ്റുകളെ കൊണ്ട് പോകുന്നതിനുള്ള വഴികൾ കൂടുതൽ എളുപ്പമാവുകയും...

Read More >>
#kalakuwait | വ​യ​നാ​ട് ഉ​രു​ൾദു​ര​ന്തം; ക​ല കു​വൈ​ത്ത് ര​ണ്ടാം​ഘ​ട്ട ധ​ന​സ​ഹാ​യം ന​ൽ​കി

Aug 23, 2024 09:10 AM

#kalakuwait | വ​യ​നാ​ട് ഉ​രു​ൾദു​ര​ന്തം; ക​ല കു​വൈ​ത്ത് ര​ണ്ടാം​ഘ​ട്ട ധ​ന​സ​ഹാ​യം ന​ൽ​കി

ക​ല കു​വൈ​ത്തി​ന്റ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ‘വ​യ​നാ​ടി​നാ​യ് കൈ​കോ​ർ​ക്കാം’ കാ​മ്പ​യി​ൻ...

Read More >>
#suhailstar | 'സുഹൈൽ' ശനിയാഴ്ച എത്തും; ഖത്തറിൽ ഇനി ആശ്വാസത്തിന്റെ ദിനരാത്രങ്ങൾ

Aug 22, 2024 08:59 PM

#suhailstar | 'സുഹൈൽ' ശനിയാഴ്ച എത്തും; ഖത്തറിൽ ഇനി ആശ്വാസത്തിന്റെ ദിനരാത്രങ്ങൾ

ദക്ഷിണ ആകാശ ഗോളത്തിലെ നക്ഷത്രസമൂഹമായ കരീന മേജറിലെ രണ്ടാമത്തെ ഏറ്റവും തിളക്കമേറിയ വലിയ...

Read More >>
Top Stories