---
title: "#wayanadtragedy | വയനാട് ദുരന്തം: സം​സ്കൃ​തി ബ​ഹ്റൈ​ൻ ഒ​രു വീ​ട് വെ​ച്ച് ന​ൽ​കും"
english_title: "#wayanad #tragedy #samskrithi #bahrain #will #build #home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/226001/wayanad-tragedy-samskrithi-bahrain-will-build-home"
published_at: "2024-08-06T12:19:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1c8bbf0e94_wayanad.jpg"
keywords: []
---

# #wayanadtragedy | വയനാട് ദുരന്തം: സം​സ്കൃ​തി ബ​ഹ്റൈ​ൻ ഒ​രു വീ​ട് വെ​ച്ച് ന​ൽ​കും

> **Lead Summary:** **മ​നാ​മ: **വ​യ​നാ​ട്ടി​ലു​ണ്ടാ​യ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്ന​തി​നും, ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ക്കാ​നും സം​സ്കൃ​തി ബ​ഹ്റൈ​ൻ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

## Article Content

**മ​നാ​മ: **വ​യ​നാ​ട്ടി​ലു​ണ്ടാ​യ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്ന​തി​നും, ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ക്കാ​നും സം​സ്കൃ​തി ബ​ഹ്റൈ​ൻ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

വ്യ​ത്യ​സ്ത രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

പ്ര​സി​ഡ​ന്റ് സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ന്തോ​ഷ്, ഹ​രീ​ഷ് നാ​യ​ർ, ബാ​ല​ച​ന്ദ്ര​ൻ കൊ​ന്ന​ക്കാ​ട്, ഗ​ണേ​ഷ് ന​മ്പൂ​തി​രി, സോ​വി​ച്ച​ൻ ചെ​ന്നാ​ട്ടു​ശ്ശേ​രി, അ​ജി​കു​മാ​ർ, സി​ജു​കു​മാ​ർ എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ര​ജീ​ഷ് ടി. ​ഗോ​പാ​ൽ സ്വാ​ഗ​ത​വും, ര​ഞ്ജി​ത്ത് പാ​റ​ക്ക​ൽ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ഈ ​ദു​ര​ന്ത​ത്തി​ൽ സ​ഹ​ജീ​വി​ക​ൾ​ക്കൊ​പ്പം നി​ല​കൊ​ള്ളു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സം​സ്കൃ​തി ബ​ഹ്റൈ​ൻ ഒ​രു ദു​രി​ത​ബാ​ധി​ത കു​ടും​ബ​ത്തി​ന് സാ​ന്ത്വ​ന​മാ​യി വീ​ട് വെ​ച്ച് ന​ൽ​കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തു.

ഇ​തി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക സ​മി​തി​യും രൂ​പ​വ​ത്ക​രി​ച്ചു.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും വ​യ​നാ​ട്ടി​ൽ എ​ത്തി ഒ​രേ മ​ന​സ്സോ​ടെ കൈ​കോ​ർ​ത്തു​പി​ടി​ച്ച് സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട എ​ല്ലാ​വ​രെ​യും സം​സ്കൃ​തി അ​ഭി​ന​ന്ദി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/226001/wayanad-tragedy-samskrithi-bahrain-will-build-home)