---
title: "#death | ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു "
english_title: "#native #Kozhikode #passedaway #Bahrain #due #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/226016/native-kozhikode-passedaway-bahrain-due-heartattack"
published_at: "2024-08-06T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1d2748f121_YT.jpg"
keywords: []
---

# #death | ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു 

> **Lead Summary:** **മനാമ: [** ബഹ്‌റൈനിൽ ബിസിനസ് നടത്തുകയായിരുന്ന കോഴിക്കോട് പെരുമണ്ണ കുഴിമ്പാട്ടിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു.

## Article Content

**മനാമ: [** ബഹ്‌റൈനിൽ ബിസിനസ് നടത്തുകയായിരുന്ന കോഴിക്കോട് പെരുമണ്ണ കുഴിമ്പാട്ടിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു.

റിഫയിലെ താമസസ്ഥലത്ത് വാഹനം പാർക്ക് ചെയ്തപ്പോഴാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്.

ഭാര്യ മിനിജാ റാണി. മകൻ അരുൺ കുമാർ എന്നിവർ ബഹ്‌റൈനിൽ ഉണ്ട്.

മകൾ അതുല്യ ഖത്തറിലാണ്. മുംബൈ രാജേന്ദ്ര പ്രസാദ് നഗറിലായിരുന്നു താമസം.

മൃതദേഹം കോഴിക്കോടേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/226016/native-kozhikode-passedaway-bahrain-due-heartattack)